സുകുമാര്‍ അഴീക്കോട് തത്ത്വമസി സാഹിത്യ പുരസ്‌ക്കാരം പ്രൊഫസര്‍ ജയലക്ഷ്മിയുടെ നോവല്‍ കുഞ്ഞിക്കാളിക്കുരവയ്ക്ക്

Advertisement

കോട്ടയം.ഈ വര്‍ഷത്തെ സുകുമാര്‍ അഴീക്കോട് തത്ത്വമസി സാഹിത്യ പുരസ്‌ക്കാരം പ്രൊഫസര്‍ ജയലക്ഷ്മിക്ക്. ഗ്രീന്‍ ബുക്സ് പ്രസിദ്ധീകരിച്ച കുഞ്ഞിക്കാളിക്കുരവ എന്ന നോവലാണ് പുരസ്‌ക്കാരത്തിന് അര്‍ഹമായത്. പൂക്കൈതയൂരിന്‍റെ ഭൂമികയില്‍, കേരളീയ നവോത്ഥാനത്തിന്‍റെയും ദളിത് ജീവിതത്തിന്‍റെയും പരിച്ഛേദമാണ് നോവല്‍. പേരുകേട്ട കോളജ് അധ്യാപികയും മികച്ച പൊതുപ്രവര്‍ത്തകയുമായി ശ്രദ്ധേയമായ സേവനം നടത്തിയ ജയലക്ഷ്മി ശാസ്താംകോട്ട സ്വദേശിനിയാണ്. ഇപ്പോള്‍ കോട്ടയത്താണ് താമസം.