കെഎസ്ഇബി സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി , ബോര്‍ഡിലെ തൊഴിലാളി സംഘടനകളുടെ സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ ഇന്ന്

Advertisement

തിരുവനന്തപുരം.കെഎസ്ഇബി സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി ടോട്ടക്സ് മാതൃകയിൽ നടപ്പിക്കുന്നതിരെ ബോര്‍ഡിലെ തൊഴിലാളി സംഘടനകളുടെ സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ ഇന്ന്. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടും സ്മാർട്ട് മീറ്റർ പദ്ധതി നിർത്തിവയ്ക്കാത്ത ബോർഡ് നടപടിക്കെതിരെയാണ് സമരം.

ബോര്‍ഡ് നടപടി അംഗീകരിക്കാനാകില്ലെന്നാണ് സംഘടനകളുടെ നിലപാട്. സി.ഐ.ടി.യു., എ.ഐ്.ടി.യു.സി, ഐ.എന്‍.ടി.യു.സി എന്നീ സംഘടനകളാണ് സമര പ്രഖ്യാപന കണ്‍വന്‍ഷന്‍ നടത്തുന്നത്. എളമരംകരീം, കാനം രാജന്ദ്രേന്‍, ആര്‍.ചന്ദ്രശേഖരന്‍ എന്നിവര്‍ പങ്കെടുക്കും.

സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി ടോട്ടക്‌സ് മാതൃകയില്‍ നടപ്പാക്കാനുള്ള നീക്കത്തിനെതിരെ പണിമുടക്ക് അടക്കമുള്ള സമരത്തിലേക്ക് നീങ്ങാനാണ് തീരുമാനം. ടോട്ടക്‌സ് മാതൃകയില്‍ പദ്ധതി നടപ്പാക്കിയാല്‍ പ്രതിമാസം 150 രൂപ മുതല്‍ നിരക്ക് വര്‍ധിക്കും.