കോഴിക്കോട്ട് അമ്മയും കുഞ്ഞും കിണറ്റിൽ മരിച്ച നിലയിൽ

Advertisement

കോഴിക്കോട് : ചേമഞ്ചേരിയിൽ അമ്മയും കുഞ്ഞും കിണറ്റിൽ മരിച്ച നിലയിൽ. ചേമഞ്ചേരി തുവ്വക്കോട് മാവിള്ളി വീട്ടിൽ പ്രജിത്തിന്റെ ഭാര്യ ധന്യ(35) ഒന്നര വയസ്സുള്ള മകൾ പ്രാർത്ഥന എന്നിവരെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

രാവിലെ ഏഴു മണിയോടെയാണ് വീട്ടിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്ന് അഗ്നി രക്ഷാസേന എത്തി മൃതദേഹം ആശുപത്രിയിലെക്ക് മാറ്റി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.