മലപ്പുറം.താനൂരിലെ ബോട്ട് അപകടത്തിന് കാരണം അശാസ്ത്രീയമായി ആളുകളെ കയറ്റിയതെന്ന് പോലീസിന്റെ റിമാന്റ് റിപ്പോർട്.കൂടുതൽ ലാഭം ലക്ഷ്യമിട്ട് ആളെ കുത്തി നിറച്ചാണ് സർവീസ് നടത്തിയത് എന്നും ബോട്ട് ഉടമ നാസറിന്റെ റിമാന്റ് റിപ്പോർട്.ബോട്ട് സ്രാങ്ക് ദിനേശനെ പൊലീസ് പിടികൂടി. അപകടം നടന്ന സ്ഥല മനുഷ്യാവകാശ കമ്മീഷൻ അംഗം ബൈജുനാഥ് സന്ദർശിച്ചു
കഴിഞ്ഞ മൂന്നാഴ്ചയായി ഒട്ടുംപുറം പാലത്തിന് സമീപത്ത് നിന്നും ആളെ കയറ്റി തൂവൽതീരം വരെ സർവീസ് നടത്തിയിരുന്നു ദാരുണാപകടത്തിനിടയാക്കിയ അറ്റ്ലാന്റിക് ബോട്ട്.യാതൊരു മാനദണ്ഡവും പാലിക്കാതെ ആയിരുന്നു സർവീസ് നടത്തിയത് എന്നുമാണ് റിമാന്റ് റിപ്പോർട്ട്.അപകടം വരുത്തിയദിനം ആളൊന്നിന് 100 രൂപ നിരക്കിൽ ഉൾകൊള്ളാവുന്നതിലധികം ആളെ കയറ്റി എന്നും റിപ്പോർട്ടിൽ ഉണ്ട്.ബോട്ട് ഉടമ നാസർ അമിത ലാഭം ലക്ഷ്യം വെച് അശാത്രീയവും മാനദണ്ഡങ്ങൾ ലംഘിച്ചും ബോട്ട് സർവീസ് നടത്തിയത് എന്നും റിപ്പോർട്ടിൽ പറയുന്നു.അപകടത്തിന് പിന്നാലെ ഒളിവിൽ പോയ ബോട്ടിന്റെ സ്രാങ്ക് ദിനേഷിനെ താനൂരിൽ നിന്ന് പിടികൂടി തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിൽ എത്തിച്ചു വിശദമായി ചോദ്യം ചെയ്തു വരികയാണ്.
സംഭവത്തിൽ ജില്ലാ കലക്റ്റർ ,പൊലീസ് മേധാവി എന്നിവരിൽ നിന്ന് റിപ്പോർട് തേടിയതായി അപകടം നടന്ന സ്ഥലം സന്ദർശിച്ച മനുഷ്യാവകാശ കമ്മീഷൻ അംഗം ബൈജുനാഥ് പറഞ്ഞു
അതെ സമയം ബോട്ടിൽ ഉണ്ടായിരുന്ന മറ്റു രണ്ട് ജീവനക്കാരെ കുറിച്ച് പൊലീസ് സൂചന ലഭിച്ചിട്ടുണ്ട്.
ഇവരെയും ഉടൻ പിടികൂടാനാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.റിമാന്റിൽ കഴിയുന്ന ബോട്ട് ഉടമ നാസറിനായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും.നാസറിന് ഒളിവിൽ കഴിയാൻ സഹായിച്ച 3 പേർ ഉൾപ്പടെ 5 പേർ ആണ് കേസിൽ ഇത് വരെ അറസ്റ്റിലായത്