തന്റെ സിനിമാ ജീവിതത്തിൽ ചെയ്യാൻ സാധിക്കാതെ പോയ കഥാപാത്രങ്ങളും ചിലത് വേണ്ടെന്ന് വെയ്ക്കാനുമുണ്ടായ കാരണം തുറന്നു പറയുകയാണ് പ്രമുഖ നടി ഷീല. മലയാളസിനിമയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട രതിനിർവേദം, ഭാർഗവീനിലയം, ആമി തുടങ്ങിയ സിനിമകളിൽ ഷീലയായിരുന്നു അഭിനയിക്കേണ്ടിയിരുന്നത്. എന്നാൽ പിന്നീട് പല കാരണങ്ങൾകൊണ്ട് ഈ അവസരങ്ങൾ മറ്റ് താരങ്ങളിലേക്ക് പോവുകയായിരുന്നു എന്ന് അവർ തന്നെ വ്യക്തമാക്കുന്നു.
ഒരു കാലത്ത് മലയാളസിനിമയിൽ ഓളമുണ്ടാക്കിയ സിനിമയായിരുന്നു ഭരതൻ സംവിധാനം ചെയ്ത ‘രതിനിർവേദം’. ചിത്രത്തിൽ അഭിനയിക്കില്ല എന്ന് ഷീല തീരുമാനിക്കുകയിരുന്നു. ‘അതൊക്കെ ഒരു ടൈപ്പ് ആണ്. ആ സിനിമയിൽ അഭിനയിക്കാതിരുന്നത് ഓർക്കുമ്പോൾ സന്തോഷം മാത്രമേയുള്ളു. ചിത്രത്തിന്റെ സ്‌ക്രിപ്റ്റും റോളും ഇഷ്ടപ്പെട്ടില്ലെന്നും, മറ്റ് കാരണങ്ങൾ തോന്നിയതിനാലുമാണ് ആ കഥാപാത്രം ചെയ്യേണ്ട എന്ന് തീരുമാനിച്ചതെന്ന്’ ഷീല പറയുന്നു.
എന്നാൽ കമല്‍ സംവിധാനം ചെയ്ത ആമിയില്‍ കമലാദാസിന്റെ വേഷം ഷീലയായിരുന്നു ചെയ്യാനിരുന്നത്. ‘സിനിമയ്ക്കായി അഡ്വാൻസ് വാങ്ങിയെങ്കിലും അത് നടന്നില്ല. ഞാനാണ് അഭിനയിക്കുന്നത് എന്ന് പറഞ്ഞപ്പോൾ അവര്‍ക്ക് വലിയ സന്തോഷമായിരുന്നു. ഷീല അഭിനയിച്ചാല്‍ നന്നായിരിക്കുമെന്നും പറഞ്ഞു. എന്നാൽ ചിത്രത്തിന്റെ പ്രൊഡ്യൂസര്‍ മാറിയതും എന്റെ കോള്‍ ഷീറ്റും എല്ലാംകൂടിയായപ്പോള്‍ ആ കഥാപാത്രം ചെയ്യാന്‍ സാധിക്കാതെ വന്നു’എന്ന് ഷീലാമ്മ പറയുന്നു.
ഭാർഗവീനിലയം എന്ന ചിത്രവും ഇതുപോലെ ചില കാരണങ്ങൾകൊണ്ട് നഷ്ടപ്പെട്ടതാണ്. ‘മധുവിനും നസീറിനും ഒപ്പമുള്ള കോമ്പിനേഷന്‍ സീനുകളാണ് ഉണ്ടായിരുന്നത്. പക്ഷെ ആ സമയത്ത് എല്ലാവര്‍ക്കും ഒരുമിച്ച് ഡേറ്റ് കിട്ടിയിരുന്നില്ല. അങ്ങനെ അവസാനം ചിത്രത്തിലേക്ക് വിജി നിര്‍മ്മല എന്ന നടിയെ കൊണ്ടു വരികയായിരുന്നു’. ചെയ്യണമെന്ന് ഒരുപാട് ആഗ്രഹിച്ച കഥാപാത്രമായിരുന്നു അന്നും അവസാനം നഷ്ടപ്പെടുകയായിരുന്നു എന്നും നടി ഷീല വ്യക്തമാക്കി.
Home Lifestyle Entertainment ‘രതിനിർവേദം’ വേണ്ടെന്ന് വെച്ച സിനിമ ; ആമിയും ഭാര്‍ഗവീനിലയവും ഞാൻ അഭിനയിക്കേണ്ടിയിരുന്ന സിനിമകൾ..നടി ഷീല