പൊലീസ് എത്തിച്ച രോഗി മദ്യലഹരിയിൽ; ഡോക്‌ടർമാരെയും നഴ്‌സുമാരെയും ആക്രമിക്കാൻ‌ ശ്രമം

Advertisement

നെടുങ്കണ്ടം (ഇടുക്കി) ∙ താലൂക്ക് ആശുപത്രിയിൽ പൊലീസ് എത്തിച്ച രോഗി അക്രമാസക്തനായി ഡോക്‌ടർമാരെയും നഴ്‌സുമാരെയും ആക്രമിക്കാൻ ശ്രമിച്ചു.

ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം. അടിപിടിയിൽ പരുക്കേറ്റ നെടുങ്കണ്ടം സ്വദേശി പ്രവീൺ ആണ് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. ഇയാൾ മദ്യലഹരിയിലായിരുന്നു. പൊലീസ് മതിയായ സുരക്ഷ ഒരുക്കിയില്ലെന്നും ആരോപണമുണ്ട്

കേസെടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നു പൊലീസ് പറയുന്നു. ‌അക്രമസാഹചര്യം കണ്ട് ഡോക്ടർമാരടക്കമുള്ളവർ മാറിനിന്ന്, സുരക്ഷയൊരുക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടു. തുടർന്ന് ഇയാളെ കെട്ടിയിട്ടാണ് ചികിത്സ നൽകിയത്. കഴിഞ്ഞ ദിവസമാണ് കൊട്ടാരക്കരയിൽ പൊലീസ് ചികിത്സയ്ക്കെത്തിച്ച അധ്യാപകൻ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ കുത്തിക്കൊന്നത്.