കായംകുളം: മെയ് 19 മുതൽ 21 വരെ കായംകുളത്ത് നടക്കുന്ന കേരളാ സാംബവർ സൊസൈറ്റി (കെ.എസ്.എസ്) 43-ാം സംസ്ഥാന സമ്മേളനത്തിൻ്റെ പ്രോഗ്രാം നോട്ടീസ് ജനറൽ സെക്രട്ടറി ഐ ബാബു കുന്നത്തൂർ പ്രകാശനം ചെയ്തു.
19 ന് വൈകിട്ട് 4ന് സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിക്കുന്ന ദീപശിഖ, പതാക ,കൊടിമരം, ബാനർ, കപ്പി, കയർ എന്നിവ ഏറ്റുവാങ്ങും.
5 ന് കുടുംബ സംഗമം പൊതുസമ്മേളനം എന്നിവ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.സംസ്ഥാന പ്രസിഡൻറ് എം വി ജയപ്രകാശ് അധ്യക്ഷനാകും. എൻ കെ.പ്രേമചന്ദ്രൻ എം പി മുഖ്യാഥിതിയാകും.മുതിർന്ന സംഘടനാ പ്രവർത്തകരെ മുൻ എംപി അഡ്വ.കെ.സോമപ്രസാദ് ആദരിക്കും. വിദ്യാഭ്യസ പ്രതിഭകളെ അഡ്വ.യു.പ്രതിഭ എം എൽ എ യും ,കലാകായിക പ്രതിഭകളെ കായംകുളം നഗരസഭാ അധ്യക്ഷ പി.ശശികലയും ആദരിക്കും.
20ന് രാവിലെ 9 ന് സംസ്ഥാന പ്രസിഡൻറ് എം.വി ജയപ്രകാശ് പതാക ഉയർത്തും. തുടർന്ന് ടി കെ. ചാരു നഗറിൽ ( ഠൗൺ ഹാൾ) നടക്കുന്ന സമ്മേളനം മുൻ പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്യും. രക്ഷാധികാരി വെണ്ണിക്കുളം മാധവൻ അധ്യക്ഷനാകും.
11.45ന് പ്രതിനിധി സമ്മേളനം എ എം ആരിഫ് എം പി ഉദ്ഘാടനം ചെയ്യും. 12.15ന് സംസ്ഥാന ജനറൽ സെക്രട്ടറി ഐ ബാബു കുന്നത്തൂർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും.3 ന് ചേരുന്ന സുഹൃദ് സമ്മേളനം കരകൗശല വികസന കോർപ്പറേഷൻ ചെയർമാൻ പി രാമഭദ്രൻ ഉദ്ഘാടനം ചെയ്യും. ഫാമിംഗ് കോർപ്പറേഷൻ ചെയർമാൻ കെ.ശിവശങ്കരൻ നായർ മുഖ്യ പ്രഭാഷണം നടത്തും.
21 ന് രാവിലെ 10.15ന് എം.കെ.ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേരുന്ന സെമിനാർ വി.ശശി എം എൽ എ ഉദ്ഘാടനം ചെയ്യും. 11.30 ന് വനിതാ യുവജനസമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും.വൈകിട്ട് 4ന് കലാപ്രതിഭകളുടെ സംഗമവും ആദരിക്കലും നടക്കും. തുടർന്ന് പുതിയ ഭരണസമിതി തിരഞ്ഞെടുപ്പ് .