വന്ദന ദാസിന്റെ മാതാപിതാക്കളെ ആശ്വസിപ്പിച്ച് മമ്മൂട്ടി

Advertisement

കൊട്ടാരക്കരയിലെ താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട യുവ ഡോക്ടര്‍ വന്ദന ദാസിന്റെ മാതാപിതാക്കളെ ആശ്വസിപ്പിച്ച് നടന്‍ മമ്മൂട്ടി. കോട്ടയം മുട്ടുചിറയിലെ വീട്ടില്‍ എത്തിയാണ് താരം വന്ദനയുടെ അച്ഛയേയും അമ്മയേയും കണ്ടത്.
ഇന്നലെ രാത്രി എട്ടേകാലോടെയാണ് മമ്മൂട്ടി വന്ദനയുടെ വീട്ടിലെത്തിയത്. അച്ഛന്‍ മോഹന്‍ദാസിനോട് മകളെക്കുറിച്ച് ചോദിച്ചറിഞ്ഞു. അമ്മ വസന്തകുമാരിയെയും ആശ്വസിപ്പിച്ചു. നടന്‍ രമേഷ് പിഷാരടി, നിര്‍മാതാവ് ആന്റോ ജോസഫ് എന്നിവരും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു. കൂടാതെ യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജറോമും വന്ദനയുടെ വീട്ടിലുണ്ടായിരുന്നു.

Advertisement