മന്ത്രി വീണാ ജോര്‍ജ് കരഞ്ഞത് കണ്ണില്‍ ഗ്ലിസറിന്‍ ഒഴിച്ചിട്ട്; ഇതാണ് കഴുതക്കണ്ണീര്‍… വിമര്‍ശനവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

Advertisement

കോട്ടയം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. കണ്ണില്‍ ഗ്ലിസറിന്‍ ഒഴിച്ചാണ് മന്ത്രി വീണാ ജോര്‍ജ് ഇന്നലെ ഡോക്ടര്‍ വന്ദനയുടെ വീട്ടില്‍ വന്നു കരഞ്ഞത്. ഇതാണ് കഴുതക്കണ്ണീരെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
കേസിനെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന പരസ്യമായി നടത്തിയിട്ട്, വന്ദനയുടെ അച്ഛന്റെയും അമ്മയുടേയും മുന്നില്‍ വന്നു കരഞ്ഞു കാണിച്ചിട്ട് കാര്യമുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. ഇത് ജനങ്ങളെ കബളിപ്പിക്കാനാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആരോപിച്ചു.