നെടുമ്പാശ്ശേരിയിൽ 80 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം

Advertisement

നെടുമ്പാശ്ശേരിയിൽ 80 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ 37 കാരൻ അറസ്റ്റിൽ. ചെങ്ങമനാട് സ്വദേശി സുധീഷ് ആണ് അറസ്റ്റിൽ ആയത്. കഴിഞ്ഞദിവസം അർദ്ധരാത്രിയാണ് കേസിനസ്പതമായ സംഭവം നടക്കുന്നത്. വയോധിക തനിച്ച് താമസിക്കുകയാണെന്ന് മനസ്സിലാക്കിയ പ്രതി സുധീഷ് രാത്രി ഒരു മണിയോടെ വാതിൽ പൊളിച്ച് അകത്ത് കയറുകയായിരുന്നു. തുടർന്ന് കടന്ന് പിടിക്കുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്തു. വയോധിക ബഹളം വച്ചതോടെ ഇയാൾ ഓടി രക്ഷപെട്ടു. നെടുമ്പാശ്ശേരി പോലിസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയതിനെ തുടർന്നുള്ള അന്വേഷണത്തിൽ ഇന്നലെ രാത്രിയാണ് പ്രതി പിടിയിൽ ആയത്.