കെഎസ്ആര്‍ടിസി ബസിന്റെ ബാറ്ററി പൊട്ടിത്തെറിച്ചു

Advertisement

കെഎസ്ആര്‍ടിസി ബസിന്റെ ബാറ്ററി പൊട്ടിത്തെറിച്ചു. കോട്ടയത്തു നിന്ന് തിരുവനന്തപുരത്തേക്കു പോയ ബസിലാണ് സംഭവം. ഇന്നലെ രാവിലെ പതിനൊന്നരയോടെ ചെങ്ങന്നൂരിലാണ് സംഭവം നടന്നത്. നിറയെ യാത്രക്കാരുണ്ടായിരുന്നെങ്കിലും അപകടം ഒഴിവായി.
എംസി റോഡില്‍ നിന്നും ബസ് സ്റ്റാന്‍ഡിലേക്കു കയറുമ്പോഴാണ് ബാറ്ററി ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. ഉടന്‍ തന്നെ ഡ്രൈവര്‍ ഡിപ്പോയിലെ ഗാരിജിലേക്കു കയറ്റി. വര്‍ക്ഷോപ് ചാര്‍ജ്മാന്‍ ശിവപ്രസാദിന്റെ നേതൃത്വത്തില്‍ ബാറ്ററി ടെര്‍മിനലില്‍ നിന്നു വയറുകള്‍ വിഛേദിച്ചു. തീ കെടുത്തുകയും ചെയ്തു. പിന്നീട് യാത്രക്കാരെ മറ്റൊരു ബസില്‍ കയറ്റിവിടുകയായിരുന്നു.