മലപ്പുറം. എടവണ്ണ റിദാൻ ബാസിൽ കൊലക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. മുഖ്യ പ്രതി മുഹമ്മദ് ഷാന്റെ സഹോദരൻ മുഹമ്മദ് നിസാം (32) ആണ് പിടിയിലായത്.ഷാന് തോക്ക് വാങ്ങാൻ നിസാം സഹായം നൽകി എന്ന് പൊലീസ് കണ്ടെത്തിയതോടെയാണ് അറസ്റ്റ് .ഏപ്രിൽ 22 ന് ആണ് എടവണ്ണ ചെമ്പക്കുത്ത് മലയിൽ എടവണ്ണ സ്വദേശി റിദാൻ ബാസലിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മുണ്ടേങ്ങര സ്വദേശി മുഹമ്മദ് നിസാം ,റിദാൻ ബാസിൽ കൊല്ലപ്പെടുമ്പോൾ തവനൂർ സെൻട്രൽ ജയിലിൽ ആയിരുന്നു.ജയിലിൽ നിന്ന് നിസാം ,സഹോദരനും കേസിലെ മുഖ്യ പ്രതിയുമായ മുഹമ്മദ് ഷാന് ഫോണിലൂടെ കൃത്യം നടത്താനുള്ള നിർദേശങ്ങൾ നൽകി.തോക്ക് വാങ്ങാനുള്ള പണവും സംഘടിപ്പിച്ചു നൽകിയത് നിസാം തന്നെയാണെന്ന് ഷാൻ പൊലീസിന് മൊഴി നൽകിയിരുന്നു.ജാമ്യത്തിൽ ഇറങ്ങിയതോടെ നിസാമിനെ ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തു.ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി.പ്രതിയെ തിരൂർ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.ഇക്കഴിഞ്ഞ ഏപ്രിൽ 22 ന് ആണ് എടവണ്ണ ചെമ്പകുത്ത് മലയിൽ റിദാൻ ബാസിലിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.പിന്നാലെ ഉറ്റ സുഹൃത്ത് മുഹമ്മദ് ഷാൻ ആണ് കൊന്നത് എന്ന് കണ്ടെത്തിയ പൊലീസ് അറസ്റ്റും രേഖപ്പെടുത്തി.വൈരാഗ്യമാണ് കൊലക്ക് പിന്നിൽ എന്ന് പൊലീസ് കണ്ടെത്തി.