‘ദി കേരള സ്റ്റോറി’ സംവിധായകനും നടിക്കും വാഹനാപകടത്തിൽ പരിക്ക്

Advertisement

മുംബൈ: ദി കേരള സ്റ്റോറി സംവിധായകനും നടിക്കും വാഹനാപകടത്തിൽ പരിക്കേറ്റതായി റിപ്പോർട്ട്. മുംബൈയിൽ ഹിന്ദു ഏക്താ യാത്ര എന്ന പരിപാടിയിൽ പങ്കെടുക്കാൻ പോകവെയാണ് അപകടമുണ്ടായത്. സംവിധായകൻ സു​ദീപ്തോ സെന്നും നടി അദാ ശർമ്മയുമാണ് അപകടത്തിൽപ്പെട്ടത്. ​ഗുരുതരമായി ഒന്നുമില്ലെന്ന് ഇരുവരും ട്വിറ്ററിലൂടെ അറിയിച്ചു. അപകടത്തെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നപ്പോൾ മുതൽ ധാരാളം മെസേജുകൾ ലഭിച്ചുകൊണ്ടിരിക്കുകയാണെന്നും താൻ സുഖമായിരിക്കുന്നെന്നും അദാ ശർമ്മ ട്വീറ്റ് ചെയ്തു.