കാസര്‍കോട്ടെ ലഹരിവലപൊട്ടിക്കാന്‍ പൊലീസ്

Advertisement

കാസർഗോഡ്. യുവാക്കളെ വളയുന്ന ലഹരിവല, ജില്ലയില്‍ വ്യാപകമാകുന്ന ലഹരിക്കടത്ത് തടയാൻ കർശന നടപടിയുമായി പൊലീസ്. ഡി.വൈ.എസ്.പി മാരുടെ നേതൃത്വത്തിൽ പ്രത്യേക സംഘങ്ങളെ ഇതിനായി നിയോഗിച്ചുവെന്ന് ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേന പറഞ്ഞു.
കഴിഞ്ഞ അഞ്ച് മാസത്തിനിടെ 790 ലഹരിക്കടത്ത് കേസുകളാണ് ജില്ലയിൽ രജിസ്റ്റർ ചെയ്തത്

അതിർത്തി കടന്ന് വ്യാപകമായി ലഹരി മരുന്ന് കാസർഗോട്ട് എത്തുന്നതാണ് നിലവിലെ സാഹചര്യം. ഈ വർഷം ഇതുവരെ 790 ലഹരിക്കടത്ത് കേസുകളാണ് രജിസ്റ്റർ ചെയ്തത്. 858 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വർഷം ആകെ 1459 കേസുകളിൽ 1682 പേർ അറസ്റ്റിലായി. മാരക ലഹരി മരുന്നായ എം.ഡി.എം.എ തന്നെയാണ് പ്രധാന വില്ലൻ. കഴിഞ്ഞ വർഷം മാത്രം ജില്ലയിൽ പിടികൂടിയത് 900 കിലോ ഗ്രാം എം.ഡി.എം.എ. തഴച്ചുവളരുന്ന ജില്ലയിലെ ലഹരി കടത്ത് സംഘങ്ങളെ നിയന്ത്രിക്കാൻ പൊലീസും തുനിഞ്ഞിറങ്ങുകയാണ്. ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ ക്ലീൻ കാസർഗോഡ് ഓപ്പറേഷന്റെ രണ്ടാം ഘട്ടത്തിന് തുടക്കമായി

ജില്ലയിലേക്ക് കൂടുതൽ കഞ്ചാവ് എത്തുന്നത് ആന്ധ്രാപ്രദേശിൽ നിന്നാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. മാരക ലഹരി മരുന്നുകളായ എം.ഡി.എം.എ, ഹാഷിഷ് ഓയിൽ എന്നിവയുടെ പ്രധാന ഉറവിടം ബംഗളൂരും, ഗോവയും

വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്ന പശ്ചാത്തലത്തിൽ ബോധവത്കരണ പരിപാടികൾ കൂടി ആരംഭിക്കാനാണ് പോലീസിന്റെ തീരുമാനം

Advertisement