ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ സംശയാസ്പദമായ സാഹചര്യത്തിൽ യുവാവ്; പോക്കറ്റിൽ കണ്ടെത്തിയത് എംഡിഎംഎ

Advertisement

ആലപ്പുഴ: ജീൻസിൻറെ പോക്കറ്റിൽ ഒളിപ്പിച്ച എം ഡി എം എയുമായി യുവാവിനെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നെടുമങ്ങാട് പൊട്ടൻചിറ ചെറ്റച്ചൽ കൊച്ചുകരിക്കകത്ത് കോണോത്ത് വീട്ടിൽ മോനു (32) ആണ് അറസ്റ്റിലായത്.

ആലപ്പുഴ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ ഇന്നലെ രാവിലെ സംശയകരമായ സാഹചര്യത്തിൽ കണ്ടതിനെ തുടർന്നാണ് പൊലീസ് ദേഹപരിശോധന നടത്തിയത്. ജീൻസിൻറെ പോക്കറ്റിൽ പഴ്സിൽ ഒളിപ്പിച്ച് 0.530 ഗ്രാം എം ഡി എം എ കണ്ടെത്തുകയായിരുന്നു. റെയിൽവേ എസ് ഐ ഷാനിഫ് എച്ച് എസിൻറെ നേതൃത്വത്തിൽ ഗ്രേഡ് എസ് ഐ വിനോദ് കുമാർ, ഗ്രേഡ് എ എസ് ഐ ജയപ്രകാശ്, സീനിയർ സി പി ഒ മാരായ വി വി ഷൈൻ, ശ്യാംലാൽ, മോൻസിനാഥ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.