യുവഡോക്ടറുടെ കൊലപാതകം, ഒരു കോടിരൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

Advertisement

കൊച്ചി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോ. വന്ദനദാസ് കുത്തേറ്റു മരിച്ച സംഭവത്തില്‍ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി.
കൊല്ലം മുളങ്കാടകം സ്വദേശിയായ അഡ്വ. മനോജ് രാജഗോപാലാണു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. കൊട്ടാരക്കര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണത്തിനു ഹൈക്കോടതി മേല്‍നോട്ടം വഹിക്കണമെന്നും ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റു സ്റ്റാഫുകള്‍ തുടങ്ങിയവര്‍ക്കു സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി മാര്‍ഗനിര്‍ദേശങ്ങളുണ്ടാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കുടുംബത്തിനു നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇനിയും തീരുമാനം എടുത്തിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.