കുട്ടികളെ ലഹരി നല്‍കി പീഡിപ്പിച്ച പ്രതി വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ വിമാനത്താവളത്തില്‍ പിടിയില്‍

Advertisement

മലപ്പുറം: പ്രായ പൂര്‍ത്തിയാകാത്ത കുട്ടികളെ ലഹരി നല്‍കി പീഡിപ്പിച്ച പ്രതി വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍.

കൊണ്ടോട്ടി മൊറയൂര്‍ സ്വദേശി പുലിക്കുത്ത് സുലൈമാന്‍ ആണ് അറസ്റ്റിലായത്.

കോഴിക്കോട് ബീച്ച് കാണിക്കാമെന്ന് പറഞ്ഞ് കൊണ്ടുപോയ കുട്ടികളെ ലഹരി നല്‍കി പീഡിപ്പിക്കുകയായിരുന്നു. ഇത് പല ദിവസങ്ങളിലായി തുടര്‍ന്നു. ഒളിവില്‍ പോയ പ്രതി ദുബായിലേക്ക് രക്ഷപ്പെടുന്നതിനിടെയാണ് പിടിയിലായത്.

കൊണ്ടോട്ടി എഎസ്പി വിജയ് ഭാരത് റെഡ്ഡി, കൊണ്ടോട്ടി എസ് ഐ ഫദില്‍ റഹ്‌മാന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.