കൊച്ചി: കൊച്ചിയിൽ അനാശാസ്യ കേന്ദ്രം നടത്തിയിരുന്ന മൂന്ന് ഇതര സംസ്ഥാന യുവാക്കളെ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. അസം സ്വദേശി യാക്കൂബ് അലി, പശ്ചിമബംഗാൾ സ്വദേശി ബിഷ്ണു, കൂച്ച്ബിഹാർ സ്വദേശി ഗോപാൽ റോയ് എന്നിവരാണ് പിടിയിലായത്.
കലൂർ അംബേദ്കർ നഗറിലെ വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. ഇവർക്കൊപ്പമുണ്ടായിരുന്ന അസം സ്വദേശികളായ രണ്ട് പെൺകുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ റെയിഡിലാണ് ഇരുവരും പിടിയിലായത്.
രക്ഷപ്പെടുത്തിയ അസം സ്വദേശിനികളില്‍ ഒരാല്‍ക്ക് പ്രായപൂർത്തി ആയിട്ടില്ലെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ബംഗാള്‍ സ്വദേശികളാണ് അറസ്റ്റിലായ യാക്കൂബ് അലി, ബിഷ്ണു, ഗോപാൽ റോയ് എന്നിവർ. കുറച്ച് നാളായി ഇരുവരും പ്രദേശത്ത് പെണ്‍കുട്ടികളെ ഉപയോഗിച്ച് അനാശാസ്യ കേന്ദ്രം നടത്തി വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആനാശാസ്യ കേന്ദ്രത്തെപ്പറ്റി ഉന്നത ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
കലൂരിന് സമീപം സെന്‍റ് അഗസ്റ്റിൻ റോഡിലെ അംബേദ്കർ നഗറിലെ വീട് കേന്ദ്രീകരിച്ചായിരുന്നു ഇടപാടുകള്‍ നടന്നിരുന്നത്. റെയ്ഡിൽ വീട്ടിൽ നിന്നും ഗർഭനിരോധന ഉറകൾ, പണം, ലൈംഗിക ഉത്തേജക മരുന്നുകൾ എന്നിവ കണ്ടെത്തിയിട്ടുണ്ട്. വേശ്യാവൃത്തി തടയുന്നതിനുള്ള നിയമത്തിലെ വകുപ്പുകൾ പ്രതികൾക്കെതിരെ ചുമത്തുമെന്നും ചോദ്യം ചെയ്യലിന് ശേഷം തുടർ നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.