തുമ്മാരുകുടിയുടെ മൂന്നാം പ്രവചനവും സത്യമായി. വന്യമൃഗങ്ങള്‍ നഗരത്തിലേക്കു വരുമെന്ന് തുമ്മാരുകുടി എഴുതിയത് അടുത്തിടെയാണ്.ഏപ്രില്‍ ഒന്നിന് എഴുതിയ പോസ്റ്റില്‍ ഹൗസ് ബോട്ട് അപകടം ഉണ്ടാകുമെന്നത് ആണ് ആദ്യം സത്യമായത്, പിന്നീട് ഡോക്ടര്‍ കൊല്ലപ്പെടുമെന്ന കാര്യവും സത്യമായി. ആരോഗ്യപ്രവര്‍ത്തകര്‍ക്കുനേരെ നിരന്തരമെന്നോണം അക്രമം നടക്കുന്നുണ്ടെന്നും ഇനി ഒരു ജീവന്‍ ബലി അര്‍പ്പിക്കപ്പെടുമ്പോള്‍ അധികൃതര്‍ ഉണരുമെന്നുമാണ് തുമ്മാരുകുടി എഴുതിയത്.
കാട്ടുമൃഗങ്ങള്‍ പെരുമ്പാവൂര്‍ പോലെയുള്ള നഗരപ്രദേശത്തുവരെ എത്തുമെന്ന് പിന്നീട് ഒരു ഫെയ്‌സ്ബുക് പോസ്റ്റില്‍ മുരളി തുമ്മാരുകുടി മുന്നറിയിപ്പുനല്‍കുന്നു.
2030 ആകുമ്പോഴുള്ള കേരളത്തിന്റെ അവസ്ഥയാണ് മുരളിയുടെ കുറിപ്പിൽ പറയുന്നത്. കുറിപ്പിൽ പറയുന്ന 10 പ്രവചനങ്ങൾ താഴെ
എൻ്റെ വല്യച്ഛൻ, കിഴുപ്പള്ളി അച്യുതൻ നായർ, പേര് കേട്ട ഒരു ജ്യോൽസ്യൻ ആയിരുന്നു. ചെറുപ്പത്തിൽ അച്ഛന്റെ വീട്ടിൽ പോകുമ്പോൾ രാവിലെ ഏഴു മണിമുതൽ വൈകീട്ട് എട്ടു മണിക്കും വല്യച്ഛനെ കാണാൻ വീട്ടിൽ ആളുണ്ടാകും. ഗുരുത്വവും ദൈവാധീനവും ആണ് താൻ ചെയ്യുന്ന തൊഴിലിൽ മറ്റുള്ളവർ വിശ്വാസമർപ്പിക്കാൻ കാരണം എന്ന് വല്യച്ഛൻ വിശ്വസിച്ചിരുന്നു. ഞാൻ പക്ഷെ ജ്യോതിഷത്തിൽ ഒന്നും വിശ്വസിക്കുന്ന ആളല്ല. പക്ഷെ ഭൂതവും വർത്തമാനവും ശരിക്കും ശ്രദ്ധിക്കുകയും പഠിക്കുകയും ചെയ്താൽ ഭാവി പ്രവചിക്കാൻ സാധിക്കും എന്ന് വിശ്വസിക്കുന്ന ഒരാളാണ്. അതുകൊണ്ടാണ് ഇടക്കിടക്ക് കുറച്ചു പ്രവചനങ്ങളുമായി വരുന്നത്. തൽക്കാലം ഫ്ളാറ്റിലെ അഗ്നിബാധയും രൂപയുടെ താഴോട്ടുള്ള പോക്കും ആണ് ഞാൻ പ്രവചിച്ചു വെച്ചതിൽ ഇനി ബാക്കിയുള്ളത്. അതിനധികം സമയമില്ല. അതുകൊണ്ട് കുറച്ചു പ്രവചനങ്ങൾ പുതിയത് എടുക്കാം രണ്ടായിരത്തി മുപ്പത് ആകുന്നതോടെ 1. കേരളത്തിലെ ജനസംഖ്യ കുറഞ്ഞു തുടങ്ങും 2. കേരളത്തിലെ ഡിവോഴ്സ് റേറ്റ് ഇന്നത്തേതിന്റെ പത്തിരട്ടിയാകും, ഇന്ത്യയിൽ # 1 ആകും 3. അറേഞ്ച്ഡ് മാരേജ് എന്നുള്ളത് അപൂർവമായി സംഭവിക്കുന്ന ഒന്നാകും 4. പെൻഷൻ പ്രായം അറുപതിന് മുകളിൽ പോകും 5. ഓരോ പഞ്ചായത്തിലും ഓരോ റിട്ടയർമെന്റ് ഹോം ഉണ്ടാകും 6. പെരുമ്പാവൂർ ഉൾപ്പടെയുള്ള നഗരങ്ങളിൽ വന്യമൃഗങ്ങൾ എത്തും 7. കേരളത്തിൽ സ്‌കൂളുകളും കോളേജുകളും മുപ്പത് ശതമാനം എങ്കിലും പൂട്ടിത്തുടങ്ങും 8. ഒരേക്കറിന് മുകളിലുള്ള ഭൂമിയുടെ വില കുറഞ്ഞു വരും 9. വിദേശത്തുനിന്നും വരുന്ന പണത്തിന്റെ അളവ് കുറഞ്ഞു വരും 10. കേരളത്തിൽ പണിയെടുക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണം താഴേക്ക് വരും നിങ്ങളുടെ അഭിപ്രായം കേൾക്കട്ടെ. ഇതൊക്കെ നടക്കുമോ?
മുരളി തുമ്മാരുകുടി
Thummarakkudy chettan ini ee pravachanam okke nirthanam, ennalenkilum keralan rekshapedumonnu nokkaalo.
എന്റെെ തുമ്മാരുക്കുട്ടീ നീ ഇനി ഒന്നും പറയല്ലെ
കേരളജിൽ അന്യ സംസ്ഥാനക്കാർ ഇല്ലാതെ ജീവിക്കാൻ പറ്റില്ലെന്ന് വരും കൃഷി അന്യം നിൽക്കും അടുത്ത തലമുറ കൃഷിയെ കുറിച്ചറിയത് ബിലപിക്കും വിത്തുകൾ കിട്ടാൻ ഉണ്ടാകില്ല പാരമ്പര്യം ബിജെയാനകമായ വേനൽ കടുത്ത മഴ എന്നിവ ഉള്ള കൃഷിയിൽ നിന്നും മനുഷ്യനെ അകറ്റും
ബംഗാൾ ബി ജെ പി ഭരിച്ചാൽ ബംഗാളികളുടെ വരവ് കേരളത്തിലേക്ക് നിലക്കും, അവിടെ വികസനം ഉണ്ടാകും, തൊഴിലാളികൾ അവിടെ തൊഴിലെടുക്കണ്ടതായിവരും.
Evide paniyedukkunnavaronnum banglilninnu vannavaru mathramalla
പ്രവചനങ്ങൾ സത്യം എന്നല്ല.നമ്മൾ എന്ത് ചിന്തിക്കുന്നു അത് നടക്കും. വനം മനുഷ്യൻ കയ്യേരിയാൽ പിന്നെ മൃഗങ്ങൾ എവിടെ പോകും.വനം മൃഗങ്ങളുടെ സ്വന്തം.അവരെ ജീവിക്കാൻ അനുവദിക്കുക.പിന്നെ divorce നടക്കുന്നത് പരസ്പരം അഡ്ജസ്റ്റ് ചെയ്യാതെ വിശ്വസിക്കാതെ വരുമ്പോൾ ആണ്.ദൈവീക ചിന്തകൾ കുറയുമ്പോൾ ഇതെല്ലാം സംഭവിക്കും.buildingukalude എണ്ണം കുറയ്ക്കുക.വായു സഞ്ചാരം കൂട്ടുക.വൃക്ഷങ്ങൾ ചെടികൾ ഇതെല്ലാം നശിപിക്കാതിരിക്കുക..കടകളുടെ എണ്ണം കൂട്ടാതെ വണ്ടിയിൽ വിൽപ്പന നടത്തുക…marriage concept ഒഴിവായൽ population കുറയും..negative aayi ചിന്തിക്കാതെ positive aayi ചിന്തിച്ച് പ്രവർത്തിക്കുക..
ഇപ്പോഴത്തെ നാടിന്റെ അവസ്ഥ നന്നായി മനസിലാക്കുന്ന ആർക്കും പറയാൻ കഴിയുന്ന കുറച്ചു സത്യങ്ങൾ അല്ലെ ഇതൊക്കെ.. ഇതിൽ എന്ത് പ്രവചനം.. പിന്നെ ഡോക്ടറുടെ മരണം ഒന്നും കൃത്യമായി പറഞ്ഞിട്ടില്ല, കണ്ണ് പൊട്ടൻ മാവിൽ കല്ലെറിഞ്ഞു വീഴ്ത്തുന്നപോലെ..
We are living in an Utopian land assuming that things would not change…..Sheer foolish thought. Unless we change according to the era we the Keralite would suffer, and as a result ; next generation will have to pay a heavy price for their Survival…..so let us get rid of all vice and evil activities like Religious fanaticism….group-infight ……Political mudslinging…Submission to Drugs ….Encroachment of Forest land ….Creation of Concrete Jungles in a particular pocket etc. The above actions are imperative to be arrested FORTHWITH to help prevent an Environmental as well as Human CATASTROPHE in Kerala. SO, LET US RISE to the Occassion RIGHT NOW. Regards.
What Sri Thummarukuti foresighted is based on close , in-depth analysis of ongoing situation and environment, we are in”. The present awful situation isn’t the creation of last 5 – 6 years, it’s much more longer.
Converting fishing boat , getting approval or operating without approval leads definitely to catastrophe.
Had the concerned looked into these cautions !!!
We can all be hypocrites sometimes, especially if we’re feeling insecure about ourselves. Blaming and judging others provides an outlet for our difficult feelings and some relief. However over the years I’ve learnt not to be as judgemental as you don’t know what people have been through in their lives. None of us are perfect and we can’t do everything right. It’s better to focus on bettering yourself. When you feel more secure and happy within yourself, you learn to accept realities of the world too. Please try to find some positives also. Or it may be a sign of psychological defect. We met a dangerous flood and a pandemic. We are too impossible to defeat, Muralee. All the best
We can all be hypocrites sometimes, especially if we’re feeling insecure about ourselves. Blaming and judging others provides an outlet for our difficult feelings and some relief. However over the years I’ve learnt not to be as judgemental as you don’t know what people have been through in their lives. None of us are perfect and we can’t do everything right. It’s better to focus on bettering yourself. When you feel more secure and happy within yourself, you learn to accept realities of the world too. Please try to find some positives also. Or it may be a sign of psychological defect. We met a dangerous flood and a pandemic. We are too impossible to defeat, Muralee. Today it is Murali , yesterday it was Mohan Vaidyar , Tomorrow there is another mallu… But the world will move with gutters and small breakdowns. We are only little flies compare to the whales. Try to survive. Encourage our achievements. We are still surviving, it is great.