തുരുത്തിക്കരയിൽ കാട്ടുപന്നി ശല്യം രൂക്ഷം; വൻ കൃഷി നാശം,നഷ്ട പരിഹാരം നൽകണം

Advertisement

കുന്നത്തുർ: കുന്നത്തൂർ പഞ്ചായത്തിലെ 15-ാം വാർഡായ തുരുത്തിക്കരയിൽ കാട്ടുപന്നി ശല്യം വർദ്ധിച്ചു. സാധാരണക്കാരായ കൃഷിക്കാരുടെ വാഴ, മരച്ചീനി, ചേന, ചേമ്പ്, ഇഞ്ചി തുടങ്ങി എല്ലാ വിളകളും കാട്ടുപന്നി ആകമണത്തിൽ നശിച്ചിരിക്കുകയാണ്. തൊളിക്കൽ, ചേലൂർ, കൊപ്പാറ ഏലാകൾ, കിണറ് മുക്കിന് പടിഞ്ഞാറും, വടക്കുമുള്ള കരഭൂമികൾ എന്നിവിടങ്ങജിലാണ് കൃഷി നാശമേറെയും. രാത്രിയിൽ നാട്ടുകാർ പടക്കം പൊട്ടിച്ചും, പാത്രങ്ങൾ കൊട്ടിയും ശബ്ദമുണ്ടാക്കിയാണ് ഇവയെ ഓടിക്കുന്നത്. വനമേഖലയിൽ നിന്നും വളരെ അകലെയുള്ള ഈ പ്രദേശത്തെ ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസം ഉണ്ടാക്കുന്ന കാട്ടുപന്നികളെ നശിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കൂടാതെ കാട്ടുപന്നി അക്രമണത്തിൽ കാർഷിക വിളകൾ നശിച്ച കർഷകർക്ക് മതിയായ നഷ്ട പരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബി.ശിവശങ്കരപ്പിള്ള കൃഷി വകുപ്പ് മന്ത്രിക്കും, പഞ്ചായത്ത് അധികൃതർക്കും, കൃഷി ഓഫീസർക്കും നിവേദനം നൽകി.

Advertisement