പരാതിയുണ്ടോ, ഉണ്ടെന്ന് കേട്ടതോടെ പ്രദീപിലെ കണ്ടക്ടര്‍ ഉണര്‍ന്നു, പിന്നെ നടന്നത്

Advertisement

കൊച്ചി. കെ എസ് ആർ ടി സി ബസിൽ പെൺകുട്ടിയോട് മോശമായി പെരുമാറിയ യുവാവിനെ പിന്തുടര്‍ന്ന് പിടികൂടി പോലീസിൽ ഏൽപ്പിച്ച കണ്ടക്ടർക്ക് അഭിനന്ദന പ്രവാഹം. മന്ത്രിമാർ ഉൾപ്പെടെ ഫോണിലൂടെ പ്രദീപിനെ അഭിനന്ദനം അറിയിച്ചു. ബസിലുണ്ടായിരുന്ന മറ്റ് യാത്രക്കാർ ഗൗരവത്തോടെ വിഷയത്തിൽ ഇടപെടാതിരിക്കെയാണ് കണ്ടക്ടര്‍ ധൈര്യപൂര്‍വം യുവാവിനെ പിടികൂടിയത്.

കുട്ടിക്ക് പരാതിയുണ്ടോ, ഈ ചോദ്യമാണ് സമബൂഹമാധ്യമങ്ങളില്‍ നിറയുന്നത്, പരാതിയുണ്ടെന്ന തുറന്നു പറഞ്ഞ പെണ്‍കുട്ടിയെ സഹായിക്കാന്‍ മുന്നിട്ടിറങ്ങിയത് പ്രദീപാണ്.

കെഎസ്ആർടിസി ബസ്സിലെ യാത്രയ്ക്കിടെ പെൺകുട്ടിയോട് മോശമായി പെരുമാറിയ യുവാവിനെ
സധൈര്യം ചോദ്യം ചെയ്യുന്ന പെൺകുട്ടിയേയും. പരാതിയുണ്ടെന്ന് പറഞ്ഞ പെൺകുട്ടിക്ക് പിന്തുണ നൽകി ഒപ്പം നിന്ന കണ്ടക്ടർ കെ കെ പ്രദീപിനെയും അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. കണ്ടക്ടർ എന്ന നിലയ്ക്ക് തന്റെ ഉത്തരവാദിത്തമാണ് ചെയ്തതെന്ന് പ്രദീപ്.

ബസിൽ നിന്ന് ഇറങ്ങി ഓടിയ പ്രതി സവാദിനെ പിന്നാലെ പോയി പിടികൂടി പോലീസിൽ ഏൽപ്പിച്ചതും കണ്ടക്ടർ പ്രദീപാണ്. അതേസമയം ബസ്സിൽ ഉണ്ടായിരുന്ന മറ്റ് യാത്രക്കാർ വിഷയത്തിൽ ഗൗരവത്തോടെ ഇടപെട്ടില്ലെന്നും പ്രദീപ് പറയുന്നു.

നെടുമ്പാശേരി കുറ്റിപ്പുഴ സ്വദേശിയായ പ്രദീപ് പതിനെട്ട് വർഷമായി കെഎസ്ആർടിസി ജീവനക്കാരനാണ്. സിപിഎം പറവൂർ കുന്നുകര ജെബിഎസ് ബ്രാഞ്ചിന്റെ സെക്രട്ടറിയും കെ എസ് ആർ ടി സി എംപ്ലോയീസ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗവുമാണ്.

Advertisement