പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയേയും യുവാവിനെയും ട്രെയിനിടിച്ചു മരിച്ച നിലയില്‍ കണ്ടെത്തി

Advertisement

ചാലക്കുടി. മുരിങ്ങൂരിൽ പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയേയും യുവാവിനെയും ട്രെയിനിടിച്ചു മരിച്ച നിലയില്‍ കണ്ടെത്തി. ചായപ്പന്‍കുഴി-പീലാര്‍മുഴി റോഡില്‍ പാണംകുന്നേല്‍ സേവ്യറിന്റെ മകന്‍ ലിയോ, ചായ്പ്പന്‍കുഴി കുറ്റിലാന്‍ ശശിയുടെ മകള്‍ ദീപ എന്നിവരാണ് മരിച്ചത്. മുരിങ്ങൂര്‍ ഡിവൈന്‍ നഗര്‍ റെയില്‍വെ സ്റ്റേഷനില്‍ വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇവരില്‍ ഒരാളുടെ ബാഗില്‍ നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയെന്ന് കൊരട്ടി പൊലീസ് പറഞ്ഞു.

ഇരുവരേയും ചൊവ്വാഴ്ച മുതല്‍ വീട്ടില്‍ നിന്നും കാണാതായതാണ്. ലിയോയുടെ വീട്ടുകാര്‍ ഇതുസംബന്ധിച്ച് വെള്ളിക്കുളങ്ങര പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഛിന്നഭിന്നമായ മൃതദേഹങ്ങള്‍ പൊലീസിന്റെ നേതൃത്വത്തില്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.

Advertisement