വീട്ടു നമ്പർ അനുവദിച്ചു കിട്ടാൻ കൈക്കൂലി ,മുൻ പഞ്ചായത്ത് സെക്രട്ടറിക്ക് തടവും പിഴയും

Advertisement

തൃശൂർ .വീട്ടു നമ്പർ അനുവദിച്ചു കിട്ടാൻ കൈക്കൂലി ചോദിച്ചു മേടിച്ചതിന് മുൻ പഞ്ചായത്ത് സെക്രട്ടറിക്ക് 2 വർഷം കഠിന തടവും 50,000 രൂപ പിഴയും. കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്ത് മുൻ സെക്രട്ടറി കെ ബാലകൃഷ്ണനെയാണ് തൃശൂർ വിജിലൻസ് കോടതി ശിക്ഷിച്ചത്. 2012 ലാണ് കേസിനാസ്പദമായ സംഭവം. വീടിന് നമ്പർ അനുവദിച്ചു നൽകുന്നതിനായി സൗബർ സാദിഖ് എന്നയാൾ നൽകിയ അപേക്ഷയിൽ ബാലകൃഷ്ണൻ 2000 രൂപ കൈക്കൂലിയായി കൈപ്പറ്റുകയായിരുന്നു. സൗബർ വിജിലൻസി

നെ സമീപിച്ചതിനെ തുടർന്ന് വിജിലൻസ്‌ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. വിരമിക്കലിന് നാളുകൾ മാത്രം ബാക്കി നിൽക്കെയാണ് ഇയാൾ കൈക്കൂലി കേസിൽ പിടിക്കപ്പെടുന്നത്. തൃശൂർ വിജിലൻസ് കോടതി സ്പെഷ്യൽ ജഡ്ജ് ജി അനിലാണ് കേസിൽ വിധി പറഞ്ഞത്. വിജിലൻസിനു വേണ്ടി അഡ്വ. സ്റ്റാലിൻ ഇ ആർ ഹാജരായി.