തിരുവനന്തപുരത്ത് ബസിനുള്ളിൽ മൃതദേഹം

Advertisement

തിരുവനന്തപുരം: വാമനപുരത്തെ കാരേറ്റ് എന്ന സ്ഥലത്ത് ബസ്സിനുള്ളിൽ മൃതദേഹം കണ്ടെത്തി. വർക്ക് ഷോപ്പിൽ പാർക്ക് ചെയ്തിരുന്ന ബസ്സിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.

കമുകൻകുഴി സ്വദേശി ബാബു ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ആക്രി പെറുക്കി ഉപജീവനം നടത്തി വരികയായിരുന്ന ബാബു സ്ഥിരമായി ഈ ബസ്സിനുള്ളിലാണ് തമ്പടിച്ചിരുന്നത്. എങ്ങനെയാണ് ബാബു മരിച്ചതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. സംഭവം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് കേസെടുത്തെന്നും വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കി.

ബാബു ബന്ധുക്കളുമായും മറ്റുള്ളവരുമായും യാതൊരു ബന്ധവും സൂക്ഷിച്ചിരുന്നില്ലെന്നും നാട്ടുകാർ പറയുന്നു. ആക്രി പെറുക്കിക്കഴിഞ്ഞുള്ള സമയം ഈ ബസിനുള്ളിലാണ് ഇയാൾ ചെലവഴിച്ചിരുന്നത്. ഇന്ന് രാവിലെയും ഇയാളെ ഈ പ്രദേശത്ത് കണ്ടവരുണ്ട്. എന്നാൽ ഒരു മണിയോടെയാണ് ബാബുവിന്റെ മൃതദേഹം ജീവനക്കാർ ബസിനുള്ളിൽ കണ്ടത്. തുടർന്ന് കിളിമാനൂർ പൊലീസിൽ അറിയിക്കുകയായിരുന്നു.