കേരളത്തിൽ ഇത്തവണ കാലവർഷം കനക്കുമെന്നാണ് വിവിധ ആഗോള കാലാവസ്ഥ ഏജൻസികളുടെ പ്രവചനം. ഇന്ത്യയുടെ മറ്റ് പ്രദേശങ്ങളിൽ സാധാരണയിൽ കുറവും, കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴയും ,തെക്ക് പടിഞ്ഞാറൻ മൺസൂണിൽ ലഭിക്കുമെന്നാണ് ലോക കാലാവസ്ഥ സംഘടനയുടെ പ്രവചനം. ഏഷ്യൻ, അമേരിക്കൻ, യൂറോപ്യൻ കാലാവസ്ഥ ഏജൻസികളുടെ ഏപ്രിൽ – മെയ് മാസങ്ങളിലെ മോഡൽ പ്രകാരം
കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അനുമാനം. മധ്യ- തെക്കൻ കേരളത്തിൽ സാധാരണയിൽ കൂടുതലും, വടക്കൻ കേരളത്തിൽ സാധാരണയിൽ കുറഞ്ഞ മഴയുമാണ് ഇന്ത്യൻ കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇന്ന് ഓറഞ്ച് ബുക്ക് പുറത്തിറക്കും
ഏപ്രിൽ – മെയ് മാസത്തിലെ വിവിധ കാലാവസ്ഥ ഏജൻസികളുടെ പ്രവചനം കാണുക..
മധ്യ തെക്കൻ കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴയും വടക്കൻ കേരളത്തിൽ സാധാരണയിൽ കുറവ് മഴയും ഇന്ത്യൻ കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു..
സൗത്ത് ഏഷ്യന്‍ ക്ളൈമറ്റ് ഔട്ട് ലുക്ക് ഫോറം പ്രവചിക്കുന്നത് കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴ, അമേരിക്കൻ ഏജൻസിയായ ക്ളൈമറ്റ് പ്രഡിക്ഷന്‍ സെന്‍ററും , യൂറോപ്യൻ ഏജൻസികളായ യൂറോപ്യന്‍ സെന്‍രര്‍ ഫോര്‍ മീഡിയം റേഞ്ച് വെതര്‍ ഫോര്‍കാസ്റ്റും, സിഎസ് 3യും യും കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴ പ്രവചിക്കുന്നു. ഇന്ത്യയുടെ മറ്റ് പ്രദേശങ്ങളിൽ സാധാരണയിൽ കുറവും, കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴയും ,തെക്ക് പടിഞ്ഞാറൻ മൺസൂണിൽ ലഭിക്കുമെന്നാണ് ലോക കാലാവസ്ഥ സംഘടനയുടെ പ്രവചനം…
കാലവർഷം ആരംഭിച്ചതിന് ശേഷമുണ്ടാകുന്ന ന്യൂനമർദം പോലുള്ള കാലാവസ്ഥ പ്രതിഭാസങ്ങൾ മഴയുടെ തോത് വർധിപ്പിക്കും എന്നും ഇവര്‍പ്രവചിക്കുന്നു.