വെള്ളായണി കാർഷിക കോളേജിൽ സഹപാഠിയെ പൊള്ളലേൽപ്പിച്ച വിദ്യാർത്ഥിനിയെ റിമാൻഡ് ചെയ്തു

Advertisement

തിരുവനന്തപുരം. വെള്ളായണി കാർഷിക കോളേജിൽ സഹപാഠിയെ പൊള്ളലേൽപ്പിച്ച വിദ്യാർത്ഥിനിയെ റിമാൻഡ് ചെയ്തു. നാലാം വർഷ വിദ്യാർത്ഥി ലോഹിതയെ ആണ് റിമാൻഡ് ചെയ്തത്. സഹപാഠിയായ ദീപികയെ ആണ് പൊള്ളലേൽപ്പിച്ചത്. കഴിഞ്ഞ 18ന് ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും ദീപിക ഉറങ്ങി കിടക്കുമ്പോൾ, ഇസ്തിരിപ്പെട്ടി വച്ചും ഇന്റക്ഷൻ കുക്കറിൽ സ്റ്റീൽ പാത്രം ചൂടാക്കിയും പൊള്ളൽ ഏൽപ്പിക്കുകയായിരുന്നു.

ഐപിസി 326 എ പ്രകാരമാണ് പ്രതിക്കെതിരെ തിരുവല്ലം പോലീസ് കേസെടുത്തത്.ദീപികയും ലോഹിതയും ആന്ധ്രപ്രദേശ് സ്വദേശികളാണ്. രണ്ടുവർഷമായി ഹോസ്റ്റലിൽ ഒരു മുറിയിൽ കഴിയുകയായിരുന്നു ഇരുവരും.സാമ്പത്തികമായി വലിയ അന്തരമുണ്ട് ഇരുവരും തമ്മില്‍. ദീപികയെ സാമ്പത്തികമായി സഹായിച്ചശേഷം ജോലികള്‍ എടുപ്പിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയുമായിരുന്നു ലോഹിതയുടെ രീതി.

സംഭവത്തെ തുടർന്ന് ലോഹിത ഉൾപ്പെടെ മൂന്ന് പേരെ കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്തു. സഹപാഠി മലയാളിയായ ജിന്‍സി, ആന്ധ്ര സ്വദേശി നിഖില്‍ എന്നിവരെയാണ് സസ്പെന്‍ഡു ചെയ്തത്.