കെഎസ്ആർടിസി ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച അപകടത്തിൽ സ്കൂട്ടർ യാത്രികനായ സ്വകാര്യ ബസ്സുടമ മരിച്ചു

Advertisement

കുന്നംകുളം ചൂണ്ടൽ പാറക്ക് സമീപം കെഎസ്ആർടിസി ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ സ്കൂട്ടർ യാത്രികനായ സ്വകാര്യ ബസ്സുടമ മരിച്ചു. കുന്നംകുളം ആർത്താറ്റ് സ്വദേശി കീർത്തിയിൽ വീട്ടിൽ ബാലചന്ദ്രന്റെ മകൻ 44 വയസ്സുള്ള അനൂപാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ ആറുമണിയോടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അനൂപിനെ കേച്ചേരി ആക്ടസ് ആംബുലൻസ് പ്രവർത്തകർ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.