കൊട്ടാരക്കര : ക്ഷേത്രങ്ങളാണ് ഭാരതീയ സംസ്കാരത്തിന്റെ അധിഷ്ഠാനമെന്ന് ജാർഖണ്ട് ഗവർണർ ഗവർണർ സി.പി. രാധാകൃഷ്ണൻ. കൊട്ടാരക്കരയിൽ ക്ഷേത്ര സംരക്ഷണസമിതിയുടെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള മാതൃശക്തി സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാതൃസമിതി സംസ്ഥാന അധ്യക്ഷ കുസുമം രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.കൊളത്തൂർ അദ്വെയ്താശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി മുഖ്യപ്രഭാഷണം നടത്തി.
മാതൃശക്തി സംഗമത്തിന് എറണാകുളം ശ്രീകൃഷ്ണ ഗുരുകുലത്തിലെ കൃഷ്ണമണി ദീപപ്രജ്വലനം നടത്തി. ദീപ മഹാദേവൻ ആചാര്യവന്ദനം നടത്തി ചടങ്ങുകൾക്ക് തുടക്കം കുറിച്ചു.
സീമജാഗരൺ അഖിലഭാരതിയ സംഘടന സെക്രട്ടറി എ. ഗോപാലകൃഷ്ണൻ, ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന അധ്യക്ഷൻ എം. മോഹനൻ എന്നിവർ പ്രഭാഷണം നടത്തി.
സംസ്ഥാന സെക്രട്ടറി ലക്ഷ്മിപ്രിയ സ്വാഗതം ആശംസിച്ചു.
വൈകിട്ട് 4 ന് ശോഭായാത്രയും ഭക്തജനസംഗമവും നടന്നു. ശോഭായാത്ര വൈകിട്ട് 4ന് രവിനഗറിൽ നിന്നും ആരംഭിച്ച് ഗണപതിക്ഷേത്രത്തിൽ സമാപിച്ചു. തുടർന്നു നടന്ന ഭക്തജന സംഗമം മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു. സ്വാമി ചിദാനന്ദപുരി മുഖ്യ പ്രഭാഷണം നടത്തി. ഭക്തജനസംഗമത്തിൽ വച്ച് പ്രശ സിനിമാസംവിധായകൻ രാമസിംഹന് ഈ വർഷത്തെ മാധവ്ജി പുരസ്കാരം സമർപ്പിച്ചു.
നാളെ രാവിലെ 10ന് നടക്കുന്ന പ്രതിനിധി സമ്മേളനം കേന്ദ്രമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്യും. ആർ.എസ്.എസ്. പ്രാന്തസംഘചാലക് അഡ്വ. കെ.കെ. ബൽറാം മുഖ്യപ്രഭാഷണം നടത്തും. തുടർന്നു നടക്കുന്ന സമാപനസമ്മേളനം ആർ.എസ്.എസ്. ക്ഷേത്രീയ സഹകാര്യവാഹ് എം.രാധാകൃഷ്ണൻ ഉദ് ഘാടനം ചെയ്യും.