മോഹന്‍ലാലിന്റെ പാത പിന്തുടര്‍ന്ന് ലേഡി സൂപ്പര്‍സ്റ്റാര്‍; അഗസ്ത്യയില്‍ വരവ് അറിയിച്ച് നയന്‍താര; ലക്ഷ്യം സൗത്ത് ഇന്ത്യയിലെ സ്‌ക്രീനുകള്‍ പിടിക്കുക

Advertisement

സിനിമയിലടക്കം കൈവെച്ച എല്ലാ മേഖലകളിലും വിജയം കണ്ടെത്തിയ നടിയാണ് മലയാളി കൂടിയായ നയന്‍താര. മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച് തമിഴ് സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍വരെയായ താരമാണ് നയന്‍താര. ഇപ്പോള്‍ പുതിയൊരു ബിസനസ് സംരംഭം തുടങ്ങാന്‍ ഒരുങ്ങുകയാണ് നയന്‍താര.

രാജ്യത്ത് എമ്പാടും തീയറ്റര്‍ ശൃംഖല ഒരുക്കാന്‍ നടി തയാറെടുക്കുകയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ഇതിന്റെ ആദ്യ പടിയായി ചെന്നൈയിലെ ഒരു തിയേറ്റര്‍ താരം വാങ്ങി. നിലവില്‍ നയന്‍താരയും ഭര്‍ത്താവും സംവിധായകനുമായ വിഘ്‌നേഷ് ശിവനും ചേര്‍ന്ന് സിനിമാ നിര്‍മാണ രംഗത്തും സജീവമാണ്.

ഇപ്പോള്‍ ഇരുവരും തിയേറ്റര്‍ ഉടമകള്‍ കൂടിയാകുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായി ചെന്നൈയില്‍ ഉപേക്ഷിക്കപ്പെട്ട ഒരു തിയേറ്റര്‍ താരം വാങ്ങിയിട്ടുണ്ട്. ചെന്നൈയിലെ അഗസ്ത്യ തിയേറ്ററാണ് നയന്‍താര വാങ്ങിയത്. നിലവില്‍ പ്രവര്‍ത്തനരഹിതമായ തിയേറ്റര്‍ മിനുക്കു പണികള്‍ നടത്തി മള്‍ട്ടിപ്ലക്‌സ് ആക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അത്യാഢംബര മള്‍ട്ടിപ്ലക്‌സ് തിയേറ്ററാണ് ഇവിടെ ഒരുങ്ങുക. ആറില്‍ അധികം സ്‌ക്രീനുകളാണ് തീയറ്ററില്‍ ഉണ്ടാവുക. ആദ്യ സൗത്ത് ഇന്ത്യയില്‍ തിയറ്റര്‍ ചെയിന്‍ ഉണ്ടാക്കാനാണ് വിഘ്‌നേഷ് ശിവനും നയന്‍താരയും ശ്രമിക്കുന്നതെന്ന് മാധ്യമങ്ങള്‍ പറയുന്നു.

സിനിമാ ലോകത്ത് തിയേറ്റര്‍ ഉടമയാകുന്ന ആദ്യത്തെ താരമല്ല നയന്‍താര. തെന്നിന്ത്യയിലെ പല സൂപ്പര്‍ സ്റ്റാറുകള്‍ക്കും നിലവില്‍ സ്വന്തമായി തിയേറ്ററുകളുണ്ട്. 32 തിയറ്റര്‍ ശൃഖലകളുള്ള മോഹന്‍ലാണ് ഇതില്‍ ഒന്നാമന്‍. ആശിവാദ് സിനിമാസ് എന്ന പേരില്‍ കേരളത്തിലെ പ്രമുഖ നഗരങ്ങളിലെല്ലാം നടന് തിയറ്ററുകള്‍ ഉണ്ട്. ചാലക്കുടിലെ ഗ്രാന്റ് സിനിമാസിന് നേതൃത്വം നല്‍കുന്നത് നടനും നിര്‍മാതാവും കൂടിയായ ദിലീപാണ്. സൗത്ത് ഇന്ത്യയില്‍ മഹേഷ് ബാബു, അല്ലു അര്‍ജുന്‍ ഇങ്ങനെ സിനിമ തീയറ്റുകള്‍ നടത്തുന്നുണ്ട്. ഇവരുടെ കൂട്ടത്തിലേക്കാണ് നയന്‍താരയും ഇപ്പോള്‍ എത്തുന്നത്.

Advertisement