കാട്ടുപന്നിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഗൃഹനാഥൻറെ പോസ്റ്റുമോർട്ടം നടപടികൾ ആരംഭിച്ചു

Advertisement

തൃശ്ശൂർ: തളി വിരുട്ടാണത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഗൃഹനാഥൻറെ പോസ്റ്റുമോർട്ടം നടപടികൾ ആരംഭിച്ചു വൈകിട്ട് വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിക്കും ഇന്നലെയാണ് വീട്ടുപറമ്പിൽ നിന്ന് തേങ്ങ പൊറുക്കുന്നതിനിടെ കാട്ടുപന്നിയുടെ കുത്തേറ്റ് രാജീവ് കൊല്ലപ്പെടുന്നത്

സംസ്ഥാനത്ത് ഈയാഴ്ച മാത്രം നാലുപേർ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടു. തൃശൂർ വിരുട്ടാണം പാണിശ്വരത്ത് മാരാത്ത് രാജീവിനെ നാളികേരം പെറുക്കുന്നതിനിടയിൽ ഇന്നലെ വൈകിട്ട് നാലോടെ പന്നി ആക്രമിക്കുകയായിരുന്നു. പാഞ്ഞുവന്ന പന്നി തെങ്ങിൻചുവട്ടിൽ നിൽക്കുകയായിരുന്ന രാജീവിന്റെ നെഞ്ചിൽ കുത്തി. തെറിച്ചുവീണതോടെ പന്നി ഓടിമറയുകയായിരുന്നു. വീടിൻറെ പുറകുവശത്ത് ശ്വാസം എടുക്കാൻ കഴിയാതിരുന്ന രാജീവിനെ ഭാര്യയാണ് ആദ്യം കണ്ടത്.

തുടർന്ന് ബന്ധുക്കളുടെ നാട്ടുകാരുടെയും സഹായത്തോടെ തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വടക്കാഞ്ചേരി കരുമത്ര സ്വദേശിയായ രാജീവ് വിരുപ്പാക്ക സ്പിന്നിങ് മില്ലിലെ ജീവനക്കാരനായിരുന്നു. വിരമിച്ചശേഷം ഭാര്യയുടെ നാടായ വിരുട്ടാണത്ത് വീടുവച്ച് താമസിച്ചുവരികയായിരുന്നു. പ്രദേശത്ത് കാട്ടുപന്നിയുടെ ശല്യം രൂക്ഷമാണ്. കാട്ടുപന്നി ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ വനം വകുപ്പിൽ ഉൾപ്പെടെ നാട്ടുകാർ പരാതി നൽകിയിരുന്നു. എന്നാൽ വിഷയത്തിൽ ശാസ്ത്രീയ പരിഹാരം ഉണ്ടാകാതെ പോയതാണ് ഒരു ജീവൻ നഷ്ടപ്പെടാൻ കാരണം എന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.