ഒന്നര വയസുകാരിക്ക് സ്വകാര്യഭാഗങ്ങളിലടക്കം ഗുരുതര പരുക്കേറ്റ സംഭവം ദുരൂഹം,ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

Advertisement

കോഴിക്കോട്. ഒന്നര വയസുകാരിക്ക് സ്വകാര്യഭാഗങ്ങളിലടക്കം ഗുരുതര പരുക്കേറ്റ സംഭവം ദുരൂഹം, ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി. ആന്തരികാവയവങ്ങൾക്ക് തകരാറുണ്ടായ നിലയില്‍ കുഞ്ഞ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ ആണ്. എന്താണ് സംഭവിച്ചത് എന്ന് അറിയില്ലെന്ന് പറയുന്ന മാതാപിതാക്കള്പോ‍ലീസിൽ പരാതി നൽകാനും തയ്യാറായിട്ടില്ല.


സ്വകാര്യ ഭാഗങ്ങളിലടക്കം പരിക്കേറ്റ നിലയിൽ ഒന്നര വയസുകാരിയെ ഈ മാസം 22നാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യാവസ്ഥ മോശമായതിനാൽ അടിയന്തര ശസ്ത്രക്രിയ നടത്തി. കുടൽ ഉൾപ്പെടെ കുട്ടിയുടെ ആന്തരിക അവയവങ്ങൾക്കും മലദ്വാരത്തിനും പരിക്കുണ്ടെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്. ബാലാവകാശ കമ്മിഷൻ
വിഷയത്തിൽ റിപ്പോർട്ട് തേടി. അടിയന്തര നടപടി സ്വീകരിക്കാൻ പന്നിയങ്കര പൊലിസിന് നിർദേശം നൽകിയതായി ബാലാവകാശ കമ്മിഷൻ ചെയർമാൻ കെ വി മനോജ് കുമാർ പറഞ്ഞു.

മെഡിക്കൽ കോളജ് അധികൃതർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നിലവിൽ അന്വേഷണം. പരിക്ക് ഏറ്റത് എങ്ങനെ എന്ന കാര്യത്തിൽ ക്യത്യമായ വിവരം നൽകാനും കുടുംബത്തിന് ആയിട്ടില്ലെന്ന് പൊലിസ് പറയുന്നു.കുടുംബം പരാതി നൽകാത്തത് സംഭവത്തിൽ ദുരൂഹത വർധിപ്പിച്ചിട്ടുണ്ട്. കുട്ടിയുടെ വീടിന് സമീപത്തെ സിസി ടി വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു.

Advertisement