ഏകീകൃത കുർബാന തർക്കം പരിഹരിക്കാൻ സീറോമലബാർ മെത്രാൻ സിനഡിന്റെ അടിയന്തര സമ്മേളനം

Advertisement

എറണാകുളം-അങ്കമാലി അതിരൂപതയിലെ ഏകീകൃത കുർബാന തർക്കം പരിഹരിക്കാൻ സീറോമലബാർ മെത്രാൻ സിനഡിന്റെ അടിയന്തര സമ്മേളനം. സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ജൂൺ 12 മുതൽ 16 വരെയാണ് സമ്മേളനം നടക്കുക. സീറോമലബാർസഭയുടെ പെർമനന്റ് സിനഡ് അംഗങ്ങൾ വത്തിക്കാനിൽ നടത്തിയ ചർച്ചയുടെ തുടർച്ചയായാണ് അടിയന്തര സമ്മേളനം വിളിച്ചു ചേർക്കുന്നത്. സഭഅധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി സിനഡ് വിളിച്ചുചേർത്തുകൊണ്ടുള്ള ഔദ്യോഗിക അറിയിപ്പ് സിനഡ് അംഗങ്ങളായ മെത്രാന്മാർക്ക് നൽകി. എറണാകുളം-അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടു നിലനിൽക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തലാണ് സമ്മേളനത്തിന്റെ മുഖ്യലക്ഷ്യം.

Advertisement