കൂട്ടുകാരൊപ്പം കളിക്കാൻ പോയി, മടങ്ങിവരവേ കല്ലുവെട്ടുകുഴിയിൽ വീണു, ആറാം ക്ലാസുകാരന് ദാരുണാന്ത്യം

Advertisement

കോഴിക്കോട്: മുക്കം മണാശ്ശേരിയിൽ വീടിനു സമീപത്തെ കല്ലുവെട്ടുകുഴിയിൽ വീണ്‌ ആറാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. മുക്കം മണാശ്ശേരി നെടുമങ്ങാട് സുനിൽകുമാറിന്റെ മകൻ കാശിനാഥൻ ആണ് മരിച്ചത്.

കൂട്ടുകാരോടൊപ്പമുള്ള കളികഴിഞ്ഞ് മടങ്ങിയ കാശിനാഥൻ വൈകിട്ട് ആയിട്ടും വീട്ടിൽ തിരിച്ചെത്തിയില്ല. തുടർന്ന് വീട്ടുകാരും നാട്ടുകാരും സമീപ പ്രദേശങ്ങളിലെല്ലാം വ്യാപകമായി തെരച്ചിൽ നടത്തി.

രാത്രി ഒൻപതുമണിയോടെയാണ് വീടിനു സമീപത്തെ കല്ലുവെട്ടുകുഴിയിൽ വീണ നിലയിൽ കാശിനാഥനെ കണ്ടെത്തുന്നത്. കുഴിയ്ക്ക് സമീപത്ത് കുട്ടിയുടെ ചെരിപ്പ് കണ്ടതിനെത്തുടർന്നുള്ള തെരച്ചിലിലാണ് കണ്ടെത്തിയത്. ഉടൻ മണാശ്ശേരി സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ആര്യ സഹോദരിയാണ്.