കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ എംഡിഎംഎ കേസില്‍പെടുത്താന്‍ ശ്രമിച്ച ഇടുക്കി വണ്ടന്‍മേട് പഞ്ചായത്ത് അംഗം സൗമ്യ അബ്രഹാമിന്‍റെ കഥയിലുണ്ടായ ട്വിസ്റ്റ് അറിഞ്ഞോ

Advertisement

വണ്ടന്‍മേട്. കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ എംഡിഎംഎ കേസില്‍പെടുത്താന്‍ ശ്രമിച്ച ഇടുക്കി വണ്ടന്‍മേട് പഞ്ചായത്തിലെ 11-ാം വാര്‍ഡ് അംഗം സൗമ്യ അബ്രഹാമിന്റെ വാര്‍ത്ത കേരളത്തെ ഞെട്ടിച്ചതാണ്.

ഗള്‍ഫുകാരനായ പുറ്റടി സ്വദേശി വിനോദിനൊപ്പം ജീവിക്കാനായിരുന്നു യുവതി ഈ സാഹസം കാട്ടിയത്. എംഡിഎംഎയുമായി സൗമ്യയുടെ ഭര്‍ത്താവിനെ പൊലീസ് പിടികൂടിയെങ്കിലും അന്വേഷണത്തിനൊടുവില്‍ സത്യാവസ്ഥ പുറത്തുവന്നു. ഈ സംഭവത്തോടെ സൗമ്യ സമൂഹത്തിലും ബന്ധുക്കള്‍ക്കിടയിലും ഒറ്റപ്പെട്ടു. ഇപ്പോഴിതാ, ഒരിക്കല്‍ തുറങ്കിലടച്ച് ഒഴിവാക്കാന്‍ സൗമ്യ ശ്രമിച്ച ഭര്‍ത്താവ് സുനില്‍ വര്‍ഗീസ് വീണ്ടും സൗമ്യയെ ചേര്‍ത്തുപിടിക്കുകയാണ്.

കുട്ടികള്‍ക്കുവേണ്ടി താന്‍ എല്ലാം ക്ഷമിക്കുകയും മറക്കുകയുമാണെന്നാണ് സുനില്‍ വ്യക്തമാക്കുന്നത്. സുനില്‍ തന്നെയാണ് സൗമ്യയെ ജാമ്യത്തിലിറക്കിയതും. പരാതി പിന്‍വലിക്കാന്‍ തന്നെയാണ് സുനിലിന്റെ തീരുമാനമെന്നാണ് സുനിലുമായി അടുപ്പമുള്ളവര്‍ പറയുന്നു. സംസ്ഥാനത്ത് ഏറെ കോളിളക്കമുണ്ടാക്കിയ ഒരു വലിയ വിവാദവും അതിനോടനുബന്ധിച്ചുള്ള പ്രശ്‌നങ്ങളും ഒരു സോദ്ദേശ സിനിമ പോലെ സമാപിക്കുകയാണ്.

പ്രശ്‌നങ്ങള്‍ നടക്കുമ്‌ബോള്‍ സൗമ്യയും ഭര്‍ത്താവും താമസിച്ചിരുന്ന വീട് വിറ്റു. വണ്ടന്‍മേട് പഞ്ചായത്തിന് സമീപത്തായി തന്നെ പുതിയ വീട് വാങ്ങി അവിടേക്ക് ഇരുവരും താമസം മാറി. സൗമ്യ കേസില്‍പ്പെടുത്താന്‍ നോക്കിയ ഭര്‍ത്താവ് തന്നെയാണ് അവരെ ജാമ്യത്തില്‍ പുറത്തിറക്കിയതെന്നത് അത്ഭുതത്തോടെയല്ലാതെ പലര്‍ക്കും ഉള്‍ക്കൊള്ളാനാകില്ല. ഇരുവരും തമ്മിലുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ ഒത്തുതീര്‍ത്ത് വീണ്ടും ഇരുവരും ഒരുമിച്ച് മക്കളോടൊപ്പം താമസം ആരംഭിക്കുകയായിരുന്നു. എന്നാല്‍ കേസില്‍ കാര്യമായ പുരോഗതി ഉണ്ടായില്ല. അന്വേഷമോദ്യോഗസ്ഥനായ വിഎസ് നവാസിന്‍റെ മനുഷ്യത്വപരവും ഇന്ന് പല പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമില്ലാത്ത യുക്തിപരവുമായ അന്വേഷണമാണ് ഒരു യുവാവിനെ അതുവഴി ആ കുടുംബത്തെയും രക്ഷിച്ചത്.

ഈ കേസില്‍ത്തന്നെ പ്രതിയായ പുറ്റടി സ്വദേശി വിനോദ് സംഭവത്തിനു ശേഷം നാട്ടിലേക്ക് വന്നിട്ടില്ല. കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട് അയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പൊലീസ് നോക്കിയിരുന്നതായും വാര്‍ത്തകളുണ്ടായിരുന്നു.
ഫെബ്രുവരി 22ന് രാവിലെയാണ് സുനില്‍ ബൈക്കില്‍ മയക്കുമരുന്ന് കടത്തുന്നുവെന്ന ശബ്ദ സന്ദേശം അധികൃതര്‍ക്ക് ലഭിച്ചത്. ഇതേത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഡാന്‍സാഫ് ടീം അദ്ദേഹത്തിന്റെ ബൈക്കില്‍ നിന്ന് മയക്കുമരുന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. വിദേശ നമ്ബരില്‍ നിന്നുള്ള ശബ്ദ സന്ദേശമാണ് ഇക്കാര്യം പറഞ്ഞ് അധികൃതര്‍ക്ക് ലഭിച്ചത്. ശബ്ദ സന്ദേശം എത്തിയ നമ്ബറിനെക്കുറിച്ചുള്ള അധികൃതരുടെ സംശയമാണ് കൂടുതല്‍ അന്വേഷണത്തിലേക്ക് നയിച്ചതും ഒടുവില്‍ സത്യം പുറത്തു കൊണ്ടുവന്നതും.

പുറ്റടി സ്വദേശി സുനില്‍ വര്‍ഗീസിന്റെ ബൈക്കില്‍നിന്ന് എം.ഡി.എം.എ. കണ്ടെടുത്തെങ്കിലും ആദ്യഘട്ടത്തില്‍ തന്നെ സുനിലിന് മയക്കുമരുന്ന് വില്പനയുമായോ ഇത്തരം നിയമവിരുദ്ധ ഇടപാടുകളുമായോ ഒരു ബന്ധവും ഇല്ലെന്നു ലഭിച്ച വിവരം വണ്ടന്‍മേട് സി.ഐ. വി.എസ്. നവാസിനെ കൂടുതല്‍ അന്വേഷണത്തിലേക്ക് എത്തിക്കുകയും യഥാര്‍ഥ കുറ്റവാളികളെ കണ്ടെത്തുകയുമായിരുന്നു.

Advertisement