മാസാവസാനം സ്വർണവില ഉയർന്നു

Advertisement

കൊച്ചി: സംസ്ഥാനത്ത് മാസത്തിന്റെ അവസാനം സ്വർണവില വർധിച്ചു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഗ്രാമിന് 5,585 രൂപയും പവന് 44,680 രൂപയുമാണ് ബുധനാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്.

ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിൽ നിന്നുമാണ് ഇന്ന് വില വർധിച്ചത്. കുറച്ചു ദിവസങ്ങളായി താഴ്ന്ന വിലയിൽ ആണ് വ്യാപാരം നടന്നത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സംസ്ഥാന സ്വർണവിലയിലും ഇടിവിന് കാരണമായത്. അമേരിക്കയിലെ കടമെടുപ്പ് പരിധി വർധിപ്പിക്കുന്നത് സംബന്ധിച്ച രാഷ്ട്രീയ ഭിന്നത ഉണ്ടായതിനെ തുടർന്നുള്ള പ്രതിസന്ധിയും ആശങ്കയുമാണ് സ്വർണത്തിന് തിരിച്ചടിയായി മാറിയത്. അതേ സമയം വിലയിടിവ് മാറ്റി നിർത്തിയാൽ സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിൽ വ്യാപാരം നടന്ന മാസം എന്ന റെക്കോർഡ് ഇട്ടാണ് ഈ മാസം കടന്നു പോകുന്നത്. മെയ്‌ അഞ്ചിന് രേഖപ്പെടുത്തിയ പവന് 45,760 രൂപയാണ് ഇത് വരെയുള്ളതിൽ വെച്ച് ഏറ്റവും ഉയർന്ന നിരക്ക്.