‘2018’ ഒടിടി റിലീസ് പ്രഖ്യാപിച്ചു

Advertisement

ചരിത്രം വിജയം നേടി പ്രദര്‍ശനം തുടരുന്ന ജൂഡ് ആന്തണി ചിത്രം ‘2018’ ഒടിടി റിലീസ് പ്രഖ്യാപിച്ചു. സോണി ലിവ്വിലാണ് ചിത്രത്തിന്റെ സ്ട്രീമിങ്. ജൂണ്‍ ഏഴിന് ചിത്രം റിലീസിനെത്തുന്നതെന്ന് സോണി ലിവ്വ് ഔദ്യോഗികമായി അറിയിച്ചു.

അതേസമയം 150 കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന ആദ്യ മലയാള സിനിമയായി മാറിയിരിക്കുകയാണ് ‘2018’. ചിത്രം നാലാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. ഇപ്പോഴും തിയറ്ററുകളില്‍ മികച്ച പ്രതികരണമാണ് സിനിമയ്ക്കു ലഭിക്കുന്നത്.

മെയ് അഞ്ചിനാണ് ചിത്രം റിലീസ് ചെയ്തത്. റിലീസ് ചെയ്ത ദിവസം തന്നെ 1.85 കോടിയാണ് ജൂഡ് ആന്തണി ചിത്രം നേടിയത്. തുടര്‍ന്ന് ലഭിച്ച മികച്ച അഭിപ്രായം വാരാന്ത്യ ദിനങ്ങളിലെ ബുക്കിങ് വര്‍ധിപ്പിച്ചു. പ്രധാന കേന്ദ്രങ്ങളില്‍ ഹൗസ് ഫുള്‍ ബോര്‍ഡുകള്‍ ഉയരുകയും അധികം ഷോകള്‍ സംഘടിപ്പിക്കുകയും ചെയ്തു.