കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എസ്‌ വി ഭട്ടി ഇന്ന് അധികാരമേൽക്കും

Advertisement

കൊച്ചി.കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എസ്‌.വി ഭട്ടി ഇന്ന് അധികാരമേൽക്കും. രാവിലെ 9.30ന് രാജ്ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുക്കും. നിലവിൽ എസ്‌.വി ഭട്ടി കേരളാ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസാണ്. ജസ്റ്റിസ് മണികുമാർ വിരമിച്ചതിനെ തുടർന്നാണ് സുപ്രീം കോടതി കൊളീജിയം എസ്‌വി ഭട്ടിയെ ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് നിർദേശിച്ചത്.