വന്ദേഭാരതില്‍ കയറി ദിവസവും സ്കൂളില്‍ പോകുന്നവര്‍

Advertisement

തൃശൂര്‍. മണലിത്ര ജനകീയ സ്കൂളിലെ കുട്ടികള്‍ ദിവസവും വന്ദേഭാരതില്‍ പോയാണ് പഠിക്കുന്നതെന്ന് പറഞ്ഞാല്‍ തര്‍ക്കിക്കാനാവില്ല, പ്രവേശനോത്സവത്തിനെത്തുന്ന കുരുന്നുകൾക്ക് വിസ്മയ കാഴ്ച പരകരാന്‍ അക്ഷരമുറ്റ വന്ദേഭാരത് ട്രയിന്‍ ഒരുക്കിയിരിക്കുകയാണ് അധികൃതര്‍. വടക്കാഞ്ചേരി മണലിത്ര ജനകീയ വിദ്യാലയം എൽപി സ്കൂളിന്‍റെ ചുവരിലാണ് 100 അടി നീളത്തിലും 10 അടി ഉയരത്തിലും വന്ദേഭാരത് ട്രെയിനിന്റെ ചിത്രം വരച്ചിട്ടുള്ളത്..

തനിമ ഒട്ടും നഷ്ടപ്പെടാതെയാണ് ചിത്ര രചന. ഒറ്റനോട്ടത്തിൽ വന്ദേ ഭാരത് വന്ന് നിൽക്കുകയാണന്നേ തോന്നൂ. ട്രെയിനിൻ്റെ കംപാർട്ടുമെൻ്റുകളെല്ലാം ഓരോ ക്ലാസ് മുറികളാണ്.
കമ്പാർട്ട്മെന്റുകളുടെ വാതിൽ തുറന്ന് ക്ലാസ് മുറികളിൽ കയറുന്ന മാതൃകയിലാണ് ചിത്രരചന..പുന്നംപറമ്പ് സ്വദേശി കുറ്റിക്കാടൻ വീട്ടിൽ ഷാജുവാണ് ഈ ഭീമൻ ചിത്രമൊരുക്കിയത്.

നേരത്തെ വിരുപ്പാക്ക അംഗനവാടിയുടെ ചുവരിൽ ഒരുക്കിയ
മെട്രോ ട്രെയിനും വലിയ ജനശ്രദ്ധ നേടിയിരുന്നു. മണലിത്തറയിലെ വന്ദേ ഭാരത് കാണാൻ നിരവധി പേരാണ് സ്കൂളിലെത്തുന്നത്.

Advertisement