ട്രെയിനിലെ തീപിടിത്തം: കാനുമായി ഒരാൾ ട്രെയിനിന് സമീപത്തേക്ക് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Advertisement

കണ്ണൂർ:നിർത്തിയിട്ടിരുന്ന എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന് തീപിടിച്ച സംഭവം അട്ടിമറിയെന്ന സംശയം ബലപ്പെടുന്നു. തീപിടിത്തത്തിന് തൊട്ടുമുമ്പ് ട്രെയിനിന് സമീപത്തേക്ക് ഒരാൾ കാനുമായി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ദൃശ്യങ്ങൾ റെയിൽവേ പരിശോധിക്കുകയാണ്.

 കണ്ണൂർ റെയിൽവേ സ്‌റ്റേഷനിലെ ട്രാക്കിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ ഒരു ബോഗിയാണ് കത്തിയത്. എലത്തൂരിൽ ആക്രമണം നടന്ന കണ്ണൂർ-ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന് തന്നെയാണ് ഇപ്പോഴും തീപിടിച്ചിരിക്കുന്നത്. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം

രാത്രി എത്തി കണ്ണൂരിൽ നിർത്തിയിട്ടിരുന്ന എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമന സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും ബോഗി പൂർമായി കത്തിനശിച്ചിരുന്നു. അട്ടിമറി സംശയിക്കുന്നതായി റെയിൽവേ അധികൃതർ പറഞ്ഞു.