ഇടുക്കി. ബവ്കോയിലെങ്ങാനും ജോലി കിട്ടിയാല്‍ മതിയാരുന്നു എന്ന് ആരെങ്കിലും മോഹിച്ചാല്‍ കുറ്റം പറയാനാകുമോ. കട്ടപ്പന ബെവ്കോ ഔട്ട്ലെറ്റിൽ വിജിലൻസിന്റെ മിന്നൽ പരിശോധനയില്‍ ഇന്നലെ രാത്രി ജീവനക്കാരിൽ നിന്ന് പിടിച്ചെടുത്തത് കണക്കിൽ പെടാത്ത 85,000ത്തോളം രൂപ . ഔട്ട്ലെറ്റിലെ ജീവനക്കാർക്ക് വീതിച്ച നൽകാനായി വേണ്ടി കെട്ടുകളായി സൂക്ഷിച്ച നിലയിലായിരുന്നു പണം. ബേവ്കോ ജീവനക്കാരനായ അനീഷിന്റെ സ്കൂട്ടറിൽ നിന്നാണ് പണം പിടികൂടിയത്. വിവിധ മദ്യ കമ്പനികൾ തങ്ങളുടെ ബ്രാൻഡുകൾ കൂടുതൽ വിൽക്കുന്നതിന് ജീവനക്കാർക്ക് നൽകിയിരുന്ന കൈക്കൂലി ആയിരുന്നു ഇത്. ഈ ഔട്ട്ലെറ്റിലെ ഷോപ്പിംഗ് ചാർജ് ആയ ജയേഷ് എന്ന ജീവനക്കാരൻ അനധികൃത മദ്യ കച്ചവടത്തിനും പണപ്പിരിവിനുമായി മറ്റൊരാളെ നിയമിച്ചിരുന്നതായും വിജിലൻസ് കണ്ടെത്തി. കോട്ടയം വിജിലൻസ് എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് ഇടുക്കി വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.