പ്രവേശനോത്സവ ദിനത്തില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ ചുമര്‍ ഇടിഞ്ഞുവീണു

Advertisement

തിരുവനന്തപുരം: തിരുവനന്തപുരം മാറനെല്ലൂര്‍ കണ്ടല ഹൈസ്‌കൂളില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ ചുമര്‍ ഇടിഞ്ഞുവീണു. നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിലെ ചുമരാണ് ഇടിഞ്ഞു വീണത്. പ്രവേശനോത്സവ ദിനത്തില്‍, കുട്ടികള്‍ എത്തുന്നതിന് മുന്‍പാണ് അപകടം നടന്നത്.
പഴയ സ്‌കൂള്‍ കെട്ടിടത്തിന്റെ മുന്‍ ഭാഗത്താണ് പുതിയ കെട്ടിടം. പെയിന്റിങ് ജോലികള്‍ തീര്‍ന്നു കൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ ഒരുഭാഗമാണ് തകര്‍ന്നുവീണത്. ക്ലാസ് മുറികള്‍ക്ക് വേണ്ടി തുറന്നുകൊടുക്കേണ്ട കെട്ടിടമാണ് തകര്‍ന്നത്. ഇതോടെ, കെട്ടിടത്തിന്റെ ഉറപ്പിനെ കുറിച്ച് ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

Advertisement