തൊടുപുഴയിൽ ഇടിമിന്നലേറ്റ് ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു; എട്ട് പേർ ആശുപത്രിയിൽ തുടരുന്നു

Advertisement

ഇടുക്കി:തൊടുപുഴ ഇടവെട്ടിയിൽ ഇടിമിന്നലേറ്റ് പരുക്കേറ്റവരിൽ ഒരാൾ മരിച്ചു. പൂപ്പാറ സ്വദേശി രാജയാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് ഇടിമിന്നലേറ്റത്. രാജയടക്കമുള്ള പാറമട തൊഴിലാളികൾ താത്കാലിക ഷെഡിൽ വിശ്രമിക്കുന്നതിനിടെയാണ് ഇടിമിന്നലുണ്ടായത്. ഒമ്പത് പേർക്ക് മിന്നലേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ രാജ ചികിത്സക്കിടെ മരിക്കുകയായിരുന്നു. എട്ട് പേർ ചികിത്സയിൽ തുടരുകയാണ്.