ചെറുപുഴയിലെ സ്വകാര്യ ബസ്സിൽ യാത്രക്കാരിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ പ്രതി പിടിയിൽ

Advertisement

കണ്ണൂർ. ചെറുപുഴയിലെ സ്വകാര്യ ബസ്സിൽ യാത്രക്കാരിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ പ്രതി പിടിയിൽ. ചിറ്റാരിക്കൽ നല്ലോംപുഴ സ്വദേശി നിരപ്പിൽ ബിനുവിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ ഇന്ന് പുലർച്ചെയാണ് കസ്റ്റഡിയിലെടുത്തത്. യുവതി പങ്കുവച്ച ദൃശ്യങ്ങളും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തിയത്. മൊബൈൽ ടവർ ലൊക്കേഷൻ അടക്കമുള്ള തെളിവുകളും ശേഖരിച്ചു. നേരത്തെ തന്നെ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞിരുന്നെങ്കിലും ഒളിവിൽ പോയതിനാൽ പിടികൂടാനായിരുന്നില്ല. പ്രതിയുടെ അറസ്റ്റ് വൈകാതെ രേഖപ്പെടുത്തും.