സ്‌കൂളുകളില്‍ വേനലവധി ഇനി മുതല്‍ ഏപ്രില്‍ ആറിന്

Advertisement

സംസ്ഥാനത്ത് സ്‌കൂളുകളിലെ വേനലവധി ഇനി മുതല്‍ ആരംഭിക്കുക ഏപ്രില്‍ ആറിന്. അധ്യയന വര്‍ഷം 210 പ്രവൃത്തി ദിവസം ഉണ്ടാകും. പഠനത്തിന് നിശ്ചയിച്ച ദിവസം ലഭിക്കാനാണ് അവധികളില്‍ മാറ്റം വരുത്തുന്നത്.
പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് പൊതുവിദ്യാഭ്യസമന്ത്രി വി ശിവന്‍ കുട്ടിയാണ് പ്രഖ്യാപനം നടത്തിയത്. ഇനി മുതല്‍ ജൂണ്‍ ഒന്നിന് തന്നെ സ്‌കൂള്‍ തുറക്കും. അധ്യാപകരുടെ പ്രമോഷന്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. അധ്യാപക ഒഴിവുകള്‍ അടിയന്തരമായി പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. വര്‍ഷങ്ങളായുള്ള ആവശ്യം പരിഗണിച്ച് ഇടമലക്കുടിയില്‍ എല്‍ പിസ്‌കൂള്‍ ആരംഭിക്കുമെന്നും വിദ്യാഭ്യാസമന്ത്രി പ്രഖ്യാപിച്ചു.
മാര്‍ച്ചിലെ അവസാന പ്രവൃത്തി ദിനത്തോടെയാണ് നിലവില്‍ സ്‌കൂളുകള്‍ മധ്യവേനലവധിക്കായി അടയ്ക്കുന്നത്. കുട്ടികളില്‍ സാമൂഹിക പ്രതിബദ്ധത ഉണ്ടാകുക പ്രധാനമെന്ന് പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.