ട്രെയിൻ തീപിടിത്തം: ബോഗിക്കുള്ളിലെ കണ്ണാടി പൊട്ടിച്ച നിലയിൽ; കല്ലും കണ്ടെത്തി

Advertisement

കണ്ണൂർ :റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന് തീപിടിച്ചതിൽ ദുരൂഹത തുടരുന്നു. കത്തിയ ബോഗിയ്ക്കുള്ളിലെ കണ്ണാടി പൊട്ടിച്ച നിലയിൽ കണ്ടെത്തി. ബോഗിക്കുള്ളിൽ നിന്നും ലോക്ക് പൊട്ടിക്കാനുപയോഗിച്ചതെന്ന് കരുതുന്ന കല്ലും കണ്ടെത്തിയിട്ടുണ്ട്. സ്ഥലത്ത് പോലീസിന്റെ പരിശോധന തുടരുകയാണ്

സ്വാഭാവിക തീപിടിത്തമല്ലെന്നും പോലീസ് അന്വേഷിക്കുന്നതായും റെയിൽവേ പ്രതികരിച്ചു. എലത്തൂരിൽ തീവെപ്പ് ആക്രമണം നടന്ന അതേ ട്രെയിനിന്റെ ബോഗിയാണ് കത്തിനശിച്ചതെന്നത് ദുരൂഹത വർധിപ്പിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ എൻഐഎയും റിപ്പോർട്ട് തേടിയിട്ടുണ്ട്.