അറബിക്കടലിൽ ന്യൂനമർദത്തിന് സാധ്യത; അടുത്ത 5 ദിവസം ഇടിമിന്നലോട് കൂടിയ വ്യാപക മഴ

Advertisement

തിരുവനന്തപുരം: അറബിക്കടലിൽ ന്യൂനമർദത്തിന്‍റെ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. തെക്ക്- കിഴക്കന്‍ അറബിക്കടലിൽ ജൂൺ അഞ്ചോടെ ചക്രവാതചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ട്.

ഇത് രൂപപ്പെട്ട് കഴിഞ്ഞാൽ തുടർന്നുള്ള 48 മണിക്കൂറിൽ ന്യൂനമർദമായി മാറുമെന്നുമാണ് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.ഈ ന്യൂനമർദത്തിന്‍റെ സഞ്ചാരപാതയെ അടിസ്ഥനമാക്കിയാവും വരും ദിവസങ്ങളിൽ കേരളത്തിലെ മഴയുടെ സാധ്യത. ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി അടുത്ത 5 ദിവസം വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴയും ശക്തമായ കാറ്റിനുമാണ് കാലാസ്ഥാ വകുപ്പ് പ്രവചിക്കുന്നത്.

അതിനാൽ തന്നെ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. അതേസമയം, സംസ്ഥാനത്തെ വിവിധ ജില്ലകളിൽ യെലോ അലർ‌ട്ട് പ്രഖ്യാഖ്യാപിച്ചു. മൂന്നാം തീയതി വരെ മത്സ്യബന്ധനത്തിനു വിലക്കുണ്ട്.

01-06-2023: പത്തനംതിട്ട, ഇടുക്കി

02-06-2023: പത്തനംതിട്ട, ഇടുക്കി

03-06-2023: പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി

04-06-2023: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി

07-06-2023: പത്തനംതിട്ട, ഇടുക്കി

Advertisement