മെഡിക്കൽ കോളജ് പീഡനക്കേസ്, ഇരയെ മൊഴിമാറ്റാനായി ഭീഷണിപ്പെടുത്തിയ കേസിൽ അഞ്ച് ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിച്ചു

Advertisement

കോഴിക്കോട്. പീഡകന്‍റെ പിന്തുണക്കേസ്, എല്ലാം ഭദ്രം ശുഭം. മെഡിക്കൽ കോളജ് പീഡനക്കേസിലെ ഇരയെ മൊഴിമാറ്റാനായി ഭീഷണിപ്പെടുത്തിയ കേസിൽ അഞ്ച് ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിച്ചു. മെഡിക്കൽ കോളേജ് പ്രിൻസിപ്പലിൻറെതാണ് ഉത്തരവ്. ഇവർക്കെതിരായ കുറ്റം തെളിയിക്കാനായില്ലെന്നും സസ്പെൻഷൻ കാലയളവ് ഡ്യൂട്ടിയായി പരിഗണിക്കണമെന്നും ഉത്തരവിൽ പറയുന്നു.

കോഴിക്കോട് മെഡിക്കൽകോളേജിൽ തൈറോയിഡ് ശസ്ത്രക്രിയ കഴിഞ്ഞ യുവതി, മാർച്ച് 18നാണ് ഐസിയുവിൽ വെച്ച്
പീഡനത്തിനിരയായത്. സംഭവത്തിൽ മെഡിക്കൽ കോളജിലെ ഗ്രേഡ് വണ് അറ്റൻഡർ ശശീന്ദ്രൻ പിടിയിലായിരുന്നു. ഇയാൾക്കെതിരെ നൽകിയ മൊഴി മാറ്റാൻ ആശുപത്രിയിലെ അഞ്ച് ജീവനക്കാർ യുവതിക്ക് മേൽ
സമ്മർദം ചെലുത്തി. ഇതിനുപിന്നാലെ യുവതി നൽകിയ പരാതിയിൽ അഞ്ചുപേരെയും അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. ഈ സസ്പെൻഷൻ
പിൻവലിച്ചാണ് മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഇന്നലെ ഉത്തരവിറക്കിയത്. ജീവനക്കാർക്കെതിരെ കുറ്റം തെളിയിക്കപ്പെടാത്ത സാഹചര്യത്തിലും നിയമനടപടികൾ തുടരുന്നതിനാലും സസ്പെൻഷൻ പിൻവലിക്കുന്നു എന്ന് ഉത്തരവിൽ പറയുന്നു. സസ്പെൻഷൻ കാലാവധി ഡ്യൂട്ടിയായി പരിഗണിക്കുമെന്നും ഉത്തരവിലുണ്ട്. സംഭവം നടക്കുന്ന സമയത്തെ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഇ വി ഗോപി ഇന്നലെയാണ് സർവീസിൽ നിന്ന് വിരമിച്ചത്.

Advertisement