തൊഴിലാളി സമരം , ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തുറന്ന സ്ഥാപനം വീണ്ടും അടച്ചു

Advertisement

പേരാമ്പ്ര.തൊഴിലാളി സമരം മൂലം അടച്ചിട്ട് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തുറന്ന പേരാമ്പ്രയിലെ വിക്ടറി ടൈല്‍സ് ആന്റ് സാനിറ്ററിവേര്‍ വീണ്ടും അടച്ചു. സ്ഥാപനത്തിന് മുന്നിലുണ്ടായ
സംഘർഷത്തെ തുടർന്നാണ് വീണ്ടും അടച്ചത്.
സംഘര്‍ഷത്തില്‍ എസ് ഐ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. തൊഴിലാളികളെ പിരിച്ചു വിട്ടതുമായി ബന്ധപ്പെട്ടാണ് സ്ഥാപനത്തിന് നേരെ പ്രതിഷേധം നടക്കുന്നത്. സംഭവത്തിൽ
ഇന്ന് ജില്ല ലേബര്‍ ഓഫീസറുടെ നേതൃത്വത്തിൽ
യോഗം ചേരും. വ്യാപാരികൾക്ക് നേരെ അതിക്രമമുണ്ടായി എന്ന് ആരോപിച്ച് പേരാമ്പ്രയിൽ വ്യാപാരി വ്യവസായ ഏകോപന സമിതി കടകൾ അടച്ച് പ്രതിഷേധിക്കും.

.representational image

Advertisement