വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിലെ വാഗ്ദാന ലംഘനം, കോഴിക്കോട് മെഡിക്കൽ കോളജിന് മുന്നിലെ ഹർഷിനയുടെ സമരം പന്ത്രണ്ടാം ദിവസത്തിലേക്ക്

Advertisement

കോഴിക്കോട്.വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളജിന് മുന്നിലെ ഹർഷിനയുടെ സമരം പന്ത്രണ്ടാം ദിവസത്തിലേക്ക്. സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെ ഇടപെടൽ ഉണ്ടാകാത്ത സാഹചര്യത്തിൽ സമര രീതി മാറ്റാനാണ് തീരുമാനം. ഹർഷിനക്കായി വിവിധ മഹിളാ സംഘടനകൾ വരും ദിവസങ്ങളിൽ സെക്രട്ടേറിയേറ്റിലും തെരുവിലും പ്രതിഷേധം സംഘടിപ്പിക്കും. കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുക, അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കുക എന്നിവയാണ് ഹർഷീനയുടെ ആവശ്യം.

Advertisement