പെർഫോമൻസ് ലിസ്റ്റ് പുറത്തിറക്കാതെ ദേശീയ നേതൃത്വം,യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് പ്രതിസന്ധിയിൽ

Advertisement

തിരുവനന്തപുരം.യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് പ്രതിസന്ധിയിൽ തുടരുന്നു. നോമിനേഷൻ കൊടുക്കേണ്ട രണ്ടാം ദിവസവും പെർഫോമൻസ് ലിസ്റ്റ് പുറത്തിറക്കാതെ ദേശീയ നേതൃത്വം. കഴിഞ്ഞ സംസ്ഥാന കമ്മറ്റിയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലുള്ള ദേശീയ കമ്മറ്റിയുടെ പെർഫോമൻസ് ലിസ്റ്റ് ആണ് നോമിനേഷനുള്ള ആദ്യ കടമ്പ . എന്നാൽ ദേശീയ നേതൃത്വം ഇക്കാര്യത്തിൽ മൗനം തുടരുന്നതോടെ സ്ഥാനാർത്ഥികൾ പ്രതിസന്ധിയിലായി. ഈ മാസം 14 വരെ മാത്രമാണ് നോമിനേഷൻ നൽകാൻ കഴിയുന്നത്. എന്നാൽ പെർഫോമൻസ് ലിസ്റ്റിനെ പറ്റി ഇതുവരെയും ദേശീയ നേതൃത്വം ഒരു സൂചനയും നൽകിയിട്ടില്ല. എത്രയും വേഗം പ്രതിസന്ധി പരിഹരിച്ച് നോമിനേഷൻ ഉള്ള അവസരം ഉണ്ടാക്കണം എന്നാണ് സ്ഥാനാർത്ഥികളുടെ ആവശ്യം.